ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്സിൽ എത്തി നിൽക്കുകയാണ്.ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നായിരുന്നു അമ്പിളി പറഞ്ഞത്.ഭർത്താവ് ജയൻ താമസിക്കുന്ന തൃശൂരിലെ വാടക വീട്ടിലെ 13 വയസ്സുള്ള കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാണ്. പ്രസവ സമയവും മറ്റും ആദിത്യൻ അമ്പിളിയുടെ അടുത്തേക്കെത്തുന്നത് കുറഞ്ഞു. തൃശൂർ ബിസിനസ് ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നതത്രെ. പക്ഷെ ആ സ്ത്രീയുമായുള്ള ബന്ധം മറ്റൊരു തലത്തിലെത്തിയിരുന്നു (ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ!’ എന്നാണ് അമ്പിളിയുടെ വാക്കുകൾ. ഭർത്താവും ആ സ്ത്രീയും തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നു. തന്നെ ഫേസ്ബുക്കിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്തു. കാര്യങ്ങൾ പറയാൻ നേരം മാത്രം ബ്ലോക്ക് മറ്റും എന്നും അമ്പിളി പറഞ്ഞിരുന്നു, ഇപ്പോൾ അവർക്ക് വേണ്ടത് ഡിവോഴ്സ് ആണെന്നും താരം വ്യക്തമാക്കി, എന്നാൽ ഇതെല്ലം കള്ളം ആണെന്നും അമ്പിളി തന്നെ ചതിച്ചതാണെന്നുമാണ് ആദിത്യൻ പറഞ്ഞത്, ഇതിന്റെ തെളിവും ആദിത്യൻ പുറത്ത് വിട്ടിരുന്നു.
ആദിത്യന്റെ വാക്കുകൾ ഇങ്ങനെ,മറ്റൊരു ബന്ധം ഉണ്ടെന്ന് അമ്പിളിയുടെ ഇപ്പോഴത്തെ ആരോപണം നുണയാണ്. എന്റെ കുറവുകൾ ഞാൻ പറഞ്ഞിട്ടാണ് അമ്പിളിയെ വിവാഹം കഴിക്കുന്നത്. തെറ്റുകൾ ഒന്നും ഉണ്ടാകരുത്, പറ്റിക്കരുത് എന്ന് പരസ്പരം പറഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിവസം അമ്പിളിക്ക് ഒരു കാൾ വന്നു നെറ്റ് നമ്പർ ആണ്. ആ കോളുമായി അമ്മ പോവുകയും ചെയ്തു. ഞാൻ അന്വേഷിച്ചില്ല, കാരണം എനിക്ക് അമ്പിളിയെ അത്ര വിശ്വാസം ആണ്. പക്ഷേ അതിനു ശേഷം ഇവർ പലപ്പോഴും അസ്വസ്ഥർ ആകുന്നത് കണ്ടിട്ടും, അസ്ഥാനത്തുള്ള കോള് കണ്ടിട്ടും ആരാ ഇത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ആരാധകരാ മോനെ എന്ന് അവരുടെ അമ്മ മറുപടി നൽകി.
ഞാൻ ഒരു ദിവസം അമ്പിളിയും കുടുംബവുമായി യാത്ര ചെയ്യുന്ന സമയം വീണ്ടും ഈ കോൾ വീണ്ടും വന്നു. നെറ്റ് നമ്പർ ആണ്. ഞാൻ ആ കോൾ അങ്ങെടുത്തു, ആരാണ് എന്ന് ചോദിച്ചു. അയാൾ പേര് പറഞ്ഞു, അമ്പിളി എവിടെ എന്നും ചോദിച്ചു. അപ്പോൾ അമ്പിളി തിരക്കിൽ ആണ് എന്ന് പറയാൻ പറഞ്ഞതുകൊണ്ട് ഞാൻ അദ്ദേഹത്തോട് അങ്ങനെ പറയുകയും ചെയ്തു. ആരാണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം കട്ട് ചെയ്യുകയും ചെയ്തു. വീണ്ടും ആരാണ് എന്ന് അമ്പിളിയോട് ചോദിച്ചപ്പോൾ തന്റെ യൂ കെയിൽ ഉള്ള ആരാധകൻ ആണ് തലവേദനയാണ് എന്ന് പറഞ്ഞൊഴിഞ്ഞു.
പിറ്റേ ദിവസം രാവിലെ ഞാൻ നടക്കാൻ ഇറങ്ങി, നെറ്റ് ഓൺ ആക്കിയപ്പോൾ എന്റെ മെസഞ്ചറിൽ ഇയാളുടെ മെസേജ്, സംസാരിക്കാൻ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് ഇറിറ്റേറ്റിങ് ആയ മെസേജുകൾ വന്നു, അതിന്റെ പേരിൽ ഞാൻ മദ്യപിച്ചു. അമ്പിളി വിളിച്ചപ്പോൾ ഞാൻ വരാം എന്ന് പറഞ്ഞു കട്ട് ചെയ്യുകയും ചെയ്തു. വീട്ടിൽ ചെന്നു, അമ്പിളിയോട് ചോദിച്ചെങ്കിലും അയാൾ ഫ്രോഡ് ആണ് എന്ന് പറഞ്ഞു. അമ്പിളി പറഞ്ഞതെല്ലാം വിശ്വസിച്ചു. എന്നാൽ പിന്നീട് ഇവർ തമ്മിൽ ചാറ്റിങ് ഉണ്ടെന്നു എനിക്ക് ബോധ്യമായി. വിവാഹം കഴിഞ്ഞു ഗർഭിണി ആയിരുന്നപ്പോൾ ആണ് ഈ പ്രശ്നങ്ങൾ നടക്കുന്നത്.