കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം അമ്പിളി നടത്തിയത്,ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുക ആണെന്നുമൊക്കെ പല അഭിമുഖങ്ങളിലുമായി അമ്പിളി പറഞ്ഞിരുന്നു. പിന്നാലെ അമ്പിളി പറഞ്ഞത് മൊത്തം തെറ്റാണെന്ന് ചൂണ്ടി കാണിച്ച് ആദിത്യനും രംഗത്ത് വന്നിരുന്നു. 2019 ലാണ് ആദിത്യന് ജയനുമായി അമ്പിളി ദേവി രണ്ടാമതും വിവാഹിതയാവുന്നത്. അന്ന് മുതല്‍ തന്റെ വീട്ടിലേ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഈ ബന്ധത്തിലുള്ള മകനാണ് അര്ജുന്. അത്രയയധികം സന്തോഷത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് എന്താണ് പറ്റിയതെന്ന ആശങ്കയിലായിരുന്നു പ്രിയപ്പെട്ടവർ. ഒടുവിൽ സംഭവിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് നടി തന്നെ വെളിപ്പെടുത്തുകയും ചെയ്തു, എന്നാൽ ഇപ്പോൾ നടി ജീജ അന്ന് അമ്പിളിയും ആദിത്യനും വിവാഹം കഴിക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ നടത്തിയ പ്രതികാരമാണ് സോഷ്യൽ മീഡിയ ചർച്ചയാകുന്നത്.
സ്നേഹതൂവൽ എന്ന സീരിയലിൽ നിങ്ങളുടെ രണ്ടുപേരുടെയും അമ്മ ഞാൻ ആയിരുന്നു. അഞ്ഞൂറ് എപ്പിസോഡുകളിൽ അധികം പോയ പരമ്പര. ഞങ്ങൾ വളരെ സന്തോഷത്തോടെ ആഘോഷിച്ച ഒരു ലൊക്കേഷൻ. അതിന്റെ ഇടയിൽ നിങ്ങളുടെ മാനസികമായ ഐക്യം ഞങ്ങൾ എല്ലാവരും മനസിലാക്കിയിരുന്നു. പക്ഷെ ഇതിനിടയില്‍ നിങ്ങള്‍ രണ്ടുപേരും വേറെ ആള്‍ക്കാരെ വിവാഹം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം നിങ്ങള്‍ ഒരുമിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമാണ് തോന്നുന്നത്. സിനിമ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇനി മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റ് എന്നുള്ളത് വളരെ അത്യാവശ്യ ഘടകം ആണെന്നും ജീജ ഇവരെ ഉപദേശിച്ചത്, എന്റെ ഭാര്യയെ കൊണ്ടുപോയി അഭിനയിപ്പിച്ചത് ഇവരാണ്. 2009 മുതല്‍ ഞാന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ വൃത്തികെട്ട മുഖമാണ് ഇവര്‍. അമ്പിളിക്ക് പേടി കാണും, എനിക്ക് പേടിയൊന്നുമില്ല. ആശംസയ്ക്ക് പകരം റീത്ത് വെച്ചാല്‍ പോരായിരുന്നോ ഇവർക്കെന്നും ആദിത്യൻ ഇതിനെതിരെ തുറന്നടിച്ചിരുന്നു, ഇപ്പോൾ ഇരുവരുടെയും ദാമ്പത്യം തകർന്നതിനെ കുറിച്ച് പറയുകയാണ് ജീജ.’
ചേച്ചി പറഞ്ഞിരുന്നത് ശരിയായിരുന്നു അല്ലെ? എന്ന ചോദ്യത്തിനാണ് ജീജ മറുപടി നൽകുന്നത്. അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു; പാവം അമ്പിളി; എന്നാണ് ജീജ പ്രതികരിച്ചിരിക്കുന്നത്. ‘ജീവിതത്തിൽ ഒരിക്കലും വില്ലത്തി അല്ല. കിട്ടിയ വേഷങ്ങൾ നേരെ മറിച്ചും’, എന്ന ക്യാപ്ഷൻ നൽകി ജീജ ഒരു ചിത്രവും പങ്ക് വച്ചിട്ടുണ്ട്.