കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രീതി നേടിയ ഹാസ്യ പരമ്പരയാണ് ‘ചക്കപ്പഴം’. സീരിയലിലെ കുട്ടി താരം റൈഹു മുതൽ പ്രധാന കഥാപാത്രമായ ഉത്തമനായി എത്തുന്ന ശ്രീകുമാർ വരെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണിപ്പോൾ. അവരിൽ ഒരാളാണ് പൈങ്കിളി എന്ന കഥാപാത്രമായി എത്തുന്ന ശ്രുതി രജനികാന്ത്.
ബാല താരമായി സീരിയലിൽ എത്തുകയും, ‘കുഞ്ഞെൽദോ’, ‘ചിലപ്പോൾ പെൺകുട്ടി’ എന്നീ സിനിമകളിൽ അഭിനയിച്ചു എങ്കിലും ശ്രുതിയുടെ അഭിനയ രംഗത്തെ വഴിത്തിരിവ് ഈ പരമ്പര തന്നെയായിരുന്നു. പരമ്പര ഹിറ്റായതോടെ ശ്രുതിയും ഹിറ്റായി മാറി, ഇപ്പോൾ ഏറെ ആരാധകർ ഉള്ള ഒരു താരം കൂടിയാണ് ശ്രുതി, സോഷ്യൽ മീഡിയയിൽ സജീമായ ശ്രുതി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.
അത്തരത്തിൽ ശ്രുതി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, വധു വേഷത്തിൽ ഉള്ള ചിത്രവുമായിട്ടാണ് ശ്രുതി എത്തിയിരിക്കുന്നത്. ചുമന്ന പട്ടുസാരിയും, തുളസിമാലയും, മഞ്ഞച്ചരടിൽ പൊൻ താലിയും’, അണിഞ്ഞെത്തിയപ്പോൾ എന്ത് ഭംഗിയാണ് ഈ പൈങ്കിളി പെണ്ണിന് എന്നാണ് ആരാധകർ പറയുന്നത്. ചിത്രം പുറത്ത് വന്നതിനു പിന്നാലെ നിരവധി പേരാണ് സംശയവുമായി എത്തുന്നത്, ശ്രുതിയുടെ വിവാഹം കഴിഞ്ഞോ എന്നാണ് ആരാധകർ ചിത്രം കണ്ട് താരത്തിനോട് ചോദിക്കുന്നത്, നിമിഷ നേരം കൊണ്ടാണ് ശ്രുതിയുടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്