ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്,
തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, തന്റെ സഹോദരി സഹോദരന്റെ മക്കളെ കുറിച്ചുള്ള വിശേഷങ്ങളും റിമി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു റിമിയുടെ സഹോദരി റീനുവിന്റെ കുഞ്ഞിന്റെ മാമോദിസ നടന്നത്, ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു,
ഇപ്പോൾ റിമിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മുക്ത, മാമോദിസ ചടങ്ങിനിടെ എടുത്ത ഒരു ചിത്രം ആയിരുന്നു ഇത്, ചിത്രത്തിൽ ഇരുവരും തോളിൽ കയ്യിട്ട് ഇരിക്കുകയാണ്, ചിത്രത്തിന് മുക്ത മനോഹരമായ ഒരു അടിക്കുറിപ്പും നൽകിയിട്ടുണ്ട്, ഇതാണ് ഏറെ ശ്രദ്ധ നേടുന്നത്, പ്രിയ നാത്തൂൻ, എനിക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുന്ന, എന്നെ മനസ്സിലാക്കുന്ന നാത്തൂൻ എന്നാണ് മുക്ത കുറിച്ചിരിക്കുന്നത്, ഇരുവരുടെയും സ്നേഹത്തെ കുറിച്ച് നിരവധി പേരാണ് കമെന്റുമായി എത്തുന്നത്, വളരെ പെട്ടെന്ന് തന്നെ ഇരുവരുടെയും ചിത്രം ഏറെ ശ്രദ്ധ നേടി.