മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ, മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ, മിക്കപ്പോഴും തന്റെ ആരാധകർക്ക് താരം മറുപടി നൽകാറുമുണ്ട്, ഇത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഒരു ചലഞ്ചിന്റെ ഭമായിട്ടാണ് താരം ചിത്രം പങ്കുവെച്ചത്. മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി മുകുന്ദൻ ശരീരഭാരം കൂട്ടി നാടൻ യുവാക്കളുടെ ശരീരം പോലെയുള്ളതാക്കി മാറ്റിയിരുന്നു, അതിനു ശേഷം താരം മൂന്ന് മാസത്തെ വർക്കൌട്ട് ചലഞ്ചാണ് താരം മുന്നോട്ട് വെച്ചത്.
തോർത്ത് മുണ്ട് ഉടുത്ത് നിൽക്കുന്ന ഒരു ചിത്രമാണ് ഉണ്ണി പങ്കുവെച്ചത്, നിരവധി പേർ ചിത്രത്തിന് കമെന്റുമായി എത്തിയിട്ടുണ്ട്. എന്നാൽ അതിൽ ഒരു യുവാവ് ഇട്ട കമെന്റാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. ‘അവസരങ്ങൾക്ക് വേണ്ടി ഇത്രയും തരംതാഴുമെന്ന് കരുതിയില്ല! ഇത്രയും നാൾ ഒരിഷ്ടമൊക്കെ ഉണ്ടായിരുന്നു. പറ്റുമെങ്കിൽ ചേട്ടൻ ഇത് ഡിലീറ്റ് ചെയ്യണം ചേട്ടനും ഒരു നാൾ മരിക്കേണ്ടതല്ലേ? പെൺകുട്ടികൾ ഫോട്ടോയ്ക്ക് താഴെ ‘ചരക്ക്’ എന്നൊക്കെ കമന്റ് ചെയ്താൽ ചേട്ടന്റെ കുടുബത്തിന്റെ മാനം എന്താവും! പോട്ടെ, ചേട്ടന് ഒരു ജീവിതം കിട്ടുമെന്ന് തോന്നുന്നുണ്ടോ? ഞാൻ അൺഫോളോ ചെയ്യുന്നു’ ഒരാൾ ഇട്ട കമെന്റ്.
ഈ കമൻ്റ് കണ്ട് ഉണ്ണിമുകുന്ദൻ നൽകിയ റിപ്ലേയും ചിരി പടർത്തുന്നതാണ്. ശരിക്കും പറയുന്നതാണോ എന്നായിരുന്നു ഉണ്ണി മുകുന്ദൻ്റെ ആശ്ചര്യം കലർന്ന കമൻ്റ്. പണമുണ്ടെങ്കിൽ എന്തും ചെയ്യാമല്ലോ എന്ന തരത്തിൽ കമൻ്റ് ചെയ്ത ഒരു ആരാധകന് താരം നൽകിയ മറുപടിയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്