മോളിവുഡ് സിനിമാ രംഗത്ത് വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും സിനിമാപ്രേക്ഷകർ ഒരു പ്രാവിശ്യം പോലും മറക്കാത്ത നടിയാണ് വിന്ദുജ മേനോന്. പ്രേക്ഷക ശ്രദ്ധ നേടിയ പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മാത്രം മതിയാകും വിന്ദുജയെ എന്നെന്നും ഓര്‍ക്കാന്‍. ചലച്ചിത്ര ആസ്വാദകരുടെ മനസ്സില്‍ എന്നും സങ്കടമായി മാറിയ ‘പവിത്രം’ എന്ന ചിത്രത്തില്‍ മലയാളത്തിന്റെ അതുല്യ നടൻ മോഹന്‍ലാലിന്റെ ചേട്ടച്ചനും ചേട്ടച്ചന്റെ പ്രിയപ്പെട്ട മീനാക്ഷിയും അത്രയേറെ ആസ്വാദക ശ്രദ്ധ നേടിയ കഥാപാത്രങ്ങളാണ്.
ഇപ്പോൾ വിന്ദുജയുടെ അഭിനയജീവിതത്തിലെ വളരെ മികച്ച കഥാപാത്രമായ പവിത്രം എന്ന ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് വിന്ദുജ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. പവിത്രം പോലൊരു സിനിമയോ മീനാക്ഷിയെപ്പോലൊരു കഥാപാത്രമോ ഇനി വരുമെന്ന് ഒരിക്കലും തോന്നുന്നില്ല. ആ കാരണം കൊണ്ടാണ് ഓടി നടന്ന് അഭിനയിക്കാതിരുന്നതെന്നും വിന്ദുജ പറയുന്നു. ’15ാമത്തെ വയസ്സിലാണ് മീനാക്ഷിയായി അഭിനയിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രയേറെ ആഴമുണ്ടെന്ന് മനസ്സിലാക്കിയത് വിവാഹ ശേഷമാണ്.
ഏറ്റവും കൂടുതലായി സിനിമയെക്കുറിച്ചുള്ള സുപ്രധാന കാര്യങ്ങള്‍ മനസ്സിലാക്കിയത് ഈ ചിത്രത്തില്‍ അഭിനയിച്ചതോടെയാണ്.പവിത്രം പോലൊരു സിനിമയോ, മീനാക്ഷിയെപ്പോലൊരു കഥാപാത്രമോ ഇനി വരുമെന്ന് തോന്നുന്നില്ല. ചെയ്യുന്ന കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ട്. അതിനാലാണ് ഓടി നടന്ന് അഭിനയിക്കാതിരുന്നതെന്നും’- വിന്ദുജ പറയുന്നു.അഭിനയത്തില്‍ നിന്നും ഇടവേള എടുത്തെങ്കിലും നൃത്തത്തില്‍ ഇപ്പോഴും വളരെ ഏറെ സജീവമാണ് വിന്ദുജ. ഭര്‍ത്താവ് രാജേഷ്, മകള്‍ നേഹ.