മോളിവുഡിന്റെ എക്കാലത്തെയും മികച്ച യുവ നടൻ ടോവിനോ തോമസ് സുപ്രധാന വേഷത്തിലെത്തിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് നടിയും മികച്ച പരസ്യമോഡലുമായ നേഹ അയ്യര്‍ സിനിമാ പ്രേഷകരുടെ മനസ്സിൽ ഇടം നേടുന്നത്. ഈ ചിത്രത്തിന് ശേഷം ദിലീപ് കേന്ദ്രകഥാപാത്രമായിയെത്തിയ ‘കോടതിസമക്ഷം ബാലന് വക്കീലി’ലും വളരെ മികച്ച അഭിനയം കാഴ്ച് വെച്ചിരുന്നു.
ഇപ്പോളിതാ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ലോക സമുദ്ര ദിനവുമായി ബന്ധപ്പെട്ട് നടി പോസ്റ്റ് ചെയ്ത ഏതാനും മനോഹര ചിത്രങ്ങളാണ്. വളരെ ഭംഗിയുള്ള നീല നിറത്തിലുള്ള ബിക്കിനി ധരിച്ച് കടലില്‍ നിന്നുള്ള സൂപ്പർ ചിത്രങ്ങളാണ് താരം തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചത്. സമുദ്രം സംരക്ഷിക്കുമെന്ന നമ്മളേവരും പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്നും നേഹ തന്റെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.
നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുമെന്ന് ശപഥം ചെയ്യൂ. മലിനമാക്കുന്നത് അവസാനിപ്പിക്കൂ. മനോഹരമായ ഭൂമിക്കുവേണ്ടിയും നമുക്കുവേണ്ടിയും അടുത്ത തലമുറയ്ക്കുവേണ്ടിയും നമ്മളതു ചെയ്യും- നേഹ ചിത്രത്തിന് താഴെ കുറിച്ചു. നേഹയുടെ ഭര്‍ത്താവിന്റെ അകാലമരണത്തിന് ശേഷമാണ് നേഹ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നത്. ഭര്‍ത്താവ് മരിക്കുമ്പോൾ ഗര്‍ഭിണിയായിരുന്ന താരം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മകന്റെ വിശേഷങ്ങള്‍ നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.