മലയാളത്തിന്റെ വിസ്‌മയ നടൻ മോഹന്‍ലാല്‍ സുപ്രധാന കഥാപാത്രത്തിലെത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചരിത്ര സിനിമ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമോ എന്നുള്ള പ്രേഷകരുടെ ചോദ്യങ്ങള്‍ക്ക് വളരെ കൃത്യമായുള്ള മറുപടിയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഈ മനോഹര ചിത്രം ഒടിടി വഴി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.
നൂറ് കോടിയിലധികം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ സൂപ്പർ ചിത്രം തീയറ്റര്‍ വഴി മാത്രമായിരിക്കും റിലീസ് ചെയ്യുന്നതെന്നും വലിയ സ്‌ക്രീനില്‍ ആസ്വദിക്കേണ്ട സിനിമയാണിതെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ തീയറ്ററിലൂടെ സിനിമ റിലീസ് ചെയ്യുന്നതിനായി ഇനിയും ആറ് മാസം കൂടി കാത്തിരിക്കാന്‍ തയ്യാറാണ് താനെന്നും അദ്ദേഹം അറിയിക്കുന്നു.
അതെ പോലെ തന്നെ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാലിനും നിര്‍മാതാവായ ആന്റണി പെരുമ്ബാവൂരിനും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളതെന്നും മരക്കാറിനെപ്പോലെ വലിയ വിജയ പ്രതീക്ഷയുള്ള സിനിമയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് മുന്‍പ് തന്നെ ബിഗ് സ്ക്രീന്‍ കിട്ടുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ദേശീയ അവാര്‍ഡ് നേടിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ റിലീസ് കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.