സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന വലിയൊരു സംഭവമാണ് ബോഡി ഷെയ്മിംഗ്.ചെറിയ രീതിയിൽ പറയുന്ന തമാശകൾ പോലും ചില വ്യക്തികളിൽ വളരെ വലിയ വിഷമങ്ങൾ ഉണ്ടാക്കും. ഈ കാരണങ്ങൾ ഒക്കെ കൊണ്ടാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർ ഒരു രീതിയിലും രക്ഷപ്പെടാന്‍ സാധിക്കാതെ വരുന്നത്. അതെ പോലെ തന്നെയാണ് നടിമാരുടെ അവസ്ഥയും. നിലവിൽ ഇപ്പോൾ എല്ലാവരും അങ്ങനെ മിണ്ടാതിരിക്കില്ല വളരെ ശക്തമായി തന്നെ പ്രതികരിക്കും
അതെ പോലെ തന്നെ സനൂഷയ്ക്ക് നേരെ വന്ന ബോഡി ഷെയ്മിങിനെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് നടി. സനുഷയുടെ വണ്ണത്തെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് താരം സോഷ്യൽ മീഡിയയി ലൂടെ പങ്കുവയ്ക്കുന്നു. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോൾ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനുഷ പ്രതികരിച്ചു.
എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ‘ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്ബോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക,’ സനുഷ കുറിച്ചു.