സിനിമാ താരങ്ങളുടെ സ്റ്റൈലും അതെ പോലെ തന്നെ അവർ അണിയുന്ന പുതിയ വാച്ചുകൾ ഡ്രസ്സുകള്‍, ആക്സസറീസ് എന്നിവയെല്ലാം മിക്കപ്പോഴും ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ഓളം സൃഷ്ടികാറുണ്ട്.’ദി പ്രീസ്റ്റ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പ്രമോഷനെത്തിയ മമ്മൂട്ടി ധരിച്ച മാസ്കിനു ഒപ്പമാണ് ആരാധകര്‍ ഇപ്പോള്‍. ജര്‍മ്മന്‍ കമ്പനിയായ ഹൂഗോ ബോസിന്റെ ന്യൂ സീസണ്‍ പ്രിന്റ് ബോസ് മാസ്കാണ് മമ്മൂട്ടി അണിഞ്ഞിരിക്കുന്നത്. 28 ഡോളര്‍ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്.
മെഗാ സ്റ്റാർ മമ്മൂട്ടിക്ക് പുതിയ ടെക്നോളജി, വാഹനങ്ങള്‍, പുത്തന്‍ ക്യാമറകള്‍, ഫോണുകള്‍ എന്നിവയോടെല്ലാം വലിയ ക്രേസാനുള്ളത്. ഏറ്റവും പുതിയ ടെക്നോളജി അത് ഫോണിന്റെ കാര്യത്തിലോ ഗാഡ്ജറ്റിന്റെ കാര്യത്തിലോ ആവട്ടെ ആദ്യം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം. അടുത്തിടെ, മമ്മൂട്ടി ധരിച്ച വാച്ചും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരുന്നു. ജര്‍മന്‍ കമ്ബനിയായ ‘അലാങ്കെ എന്‍ സൂന’ (A. Lange & Söhne)യുടെ വാച്ചാണ് മമ്മൂട്ടി അണിഞ്ഞത്. 50 ലക്ഷം രൂപയാണ് ഈ വാച്ചിന്റെ വില.