Connect with us

Hi, what are you looking for?

Latest News

സിനിമ ഉപേക്ഷിച്ചു പോയതല്ല, ഇനിയും ഓഫർ വന്നാൽ സ്വീകരിക്കും

പ്രേക്ഷക പ്രാധാന്യ൦ നേടിയ  മീനത്തില്‍ താലികെട്ട്, ചന്ദാമാമ എന്നീ  സിനിമകളിലൂടെ നായികയായി അഭിനയമികവ് പുലർത്തിയ താരമായിരുന്നു തേജാലി ഘനേക്കര്‍. ഈ രണ്ട് ചിത്രങ്ങളും വളരെ മികച്ച വിജയമായിരുന്നു നേടിയത്. അതെ പോലെ തേജാലി ഈ ചിത്രങ്ങളിൽ അഭിനയിച്ച  ശേഷം പിന്നീട് മറ്റു  മലയാള ചിത്രങ്ങളിൽ ഒന്നും തന്നെ അഭിനയിച്ചിരുന്നില്ല. സിനിമയിൽ നിന്നും വിട്ടു നിന്നിട്ടും  ആരാധകര്‍ തനിക്ക്  നല്‍കുന്ന സ്‌നേഹത്തെ കുറിച്ചും  സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക  അഭിമുഖത്തിൽ തേജാലി വ്യക്തമാക്കുകയാണ്.

Tejali Ghanekar3

Tejali Ghanekar3

ഞാന്‍  സത്യത്തില്‍ സിനിമ ഉപേക്ഷിച്ച്‌ പോവുകയായിരുന്നില്ല.ചന്ദാമാമ ചിത്രം പൂർത്തിയായത്തോട് കൂടി ഞാന്‍ മുംബൈയിൽ തിരിച്ചെത്തുകയായിരുന്നു. അപ്പോൾ ഞാൻ  പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ വന്നതും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ലഭിച്ചു. ശ്രമിച്ചു നോക്കുന്നതില്‍ എന്താണ് തെറ്റ് എന്ന അച്ഛന്റെ വാക്കുകളാണ് പോകാന്‍ പ്രേരിപ്പിച്ചത്. എന്റേത് ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. അതുകൊണ്ടാകാം അങ്ങനെ ചിന്തിച്ചത്. അങ്ങനെ ജോലി ചെയ്തു. ആ സമയത്തായിരുന്നു വിവാഹം കഴിക്കുകയും സിംഗപ്പൂരിലേക്ക് വരികയും ചെയ്തത്.

Tejali Ghanekar2

Tejali Ghanekar2

മാസ് കമ്യൂണിക്കേഷനില്‍ മാസ്‌റ്റേഴ്‌സ് എടുത്തു. മകള്‍ക്ക് ജന്മം നല്‍കി. അങ്ങനെ ഒന്നിന് പിറകെ ഒന്നായി തിരക്കുകളായിപ്പോയി. ആ സമയത്ത് ഇന്നത് ചെയ്യണമെന്ന് പ്ലാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ കരുതുന്നത് ഇതാകാം വിധി എന്നാണ്. എനിക്ക് സിനിമ ഇപ്പോഴും ഇഷ്ടമാണ്. എല്ലാ ഭാഷകളിലേയും കാണും. മലയാളവും തമിഴും ഇഷ്ടമാണ്. രണ്ടും വളരെ പ്രിയപ്പെട്ടതാണ്.മലയാളത്തില്‍ നിന്നും ഏതെങ്കിലും ഓഫര്‍ വരികയാണെങ്കില്‍ സ്വീകരിക്കും. കഴിഞ്ഞ ആറ് മാസത്തിനിടെ എല്ലാ ദിവസവും എപ്പോഴാണ് തിരികെ വരുന്നതെന്ന ചോദ്യം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ പുറത്ത് പോകുമ്‌ബോള്‍ ദക്ഷിണേന്ത്യക്കാര്‍ ചിലര്‍ തിരിച്ചറിയാറുണ്ട് പക്ഷെ അവര്‍ക്ക് ഉറപ്പില്ല, ചിലരൊക്കെ നേരിട്ട് വന്ന് ചോദിക്കും’ തേജാലി പറയുന്നു.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...