മോളിവുഡ് സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് മീന. സിനിമാ അഭിനയ ലോകത്ത് നീണ്ട 30 വർഷങ്ങൾ പിന്നിടുമ്പോൾ വളരെ കടുത്ത വെല്ലു വിളികൾ നിറഞ്ഞ കഥാപാത്രങ്ങളിൽ അഭിനയമികവ് കാഴ്ച വെക്കാനുള്ള തയ്യാറെടുപ്പിലാണ് മീന. അത് കൊണ്ട് തന്നെ ഇപ്പോൾ തന്റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറയുകയാണ് താരം. ഒരു വില്ലത്തി കഥാപാത്രമായി അഭിനയിക്കണമെന്ന ആഗ്രഹമാണ് താരം പങ്കുവയ്ക്കുന്നത്.
ഇനി ചെയ്യണമെന്ന് ആഗ്രഹമുള്ളത് വില്ലത്തിയായ ഒരു കഥാപാത്രമാണ് . പ്രേക്ഷകരുടെ ചിന്താഗ്തി ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്. പഴയ കാലത്ത് ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ അത് നമ്മുക്ക് ചീത്ത പേര് ഉണ്ടാക്കുമോ എന്ന് കൂടി ചിന്തിക്കേണ്ടി വന്നിരുന്നു.എന്നാല്‍ ഇന്ന് പ്രേക്ഷകര്‍ താരങ്ങള്‍ ചെയ്യുന്നത് വെറും കഥാപാത്രങ്ങളാണെന്ന് മനസിലാക്കുന്നു. അതുകൊണ്ട് കുറച്ച് വ്യത്യസ്തമായ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആലോചിക്കുന്നുണ്ട്.
ഈ മുപ്പത് വര്‍ഷത്തിനിടയില്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മീന അഭിനയിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത്, കമല്‍ ഹാസന് തുടങ്ങിയ താരങ്ങളുടെ നായികയായി. എങ്കിലും തന്റെ സിനിമ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളില്‍ ഇപ്പോഴും മീനയ്ക്ക് നിരാശയുണ്ട്.ഹരികൃഷ്ണന്‍സ്, തേവര് മഗന്, പടയപ്പ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലേക്ക് അവസരം ലഭിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അതിന്റെ ഭാഗമാകാന്‍ മീനയ്ക്ക് കഴിഞ്ഞിരുന്നില്ല.