തൊണ്ണൂറുകളുടെ കാലഘട്ടത്തിൽ യുവ സിനിമാ ആസ്വാദകരുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന താരസുന്ദരിയായിരുന്നു ഷക്കീല. ആ സമയത്ത് മറ്റു സൂപ്പർ താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വലിയ രീതിയിൽ പരാജയപ്പെടുമ്പോഴും ഷക്കീല ചിത്രങ്ങള്‍ വലിയ വിജയം നേടി. നിലവിൽ ഇപ്പോൾ സിനിമാ തിരക്കുകള്‍ ഇല്ലാതെ ചെന്നൈയില്‍ വളരെ സ്വസ്ഥമായ ജീവിതം നയിക്കുകയാണ് ഷക്കീല.
താരത്തിന് തുണയായി തനിക്ക് ഒരു മകളുണ്ടെന്ന് ഷക്കീല ഈ അടുത്ത ടെലിവിഷന്‍ ഷോയില്‍ മനസ്സ് തുറന്ന് പറഞ്ഞിരുന്നു .ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള വളരെ ശക്തമായ കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു.
ഇപ്പോൾ ഈ സമയത്ത് ഞാൻ നിരവധിപേരുടെ അമ്മയാണെന്ന് ഷക്കീല പറയുന്നു. തന്നെ കുട്ടികള്‍ അമ്മ എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.ഞാന്‍ പ്രസസവിച്ചിട്ടില്ല. പക്ഷേ എന്നെ ഒരുപാടാളുകള്‍ അമ്മ എന്ന് വിളിക്കുന്നു. സ്‌നേഹത്തോടെ സംസാരിക്കുന്നു. എനിക്കതില്‍ അഭിമാനമുണ്ട് ഷക്കീല കൂട്ടിച്ചേര്‍ത്തു.