കഴിഞ്ഞവാരം നെറ്റിക്സ് പുറത്തിറക്കിയ ജഗമേ തന്തിരം എന്ന ചിത്രത്തിൻറെ ട്രെയിലർ പ്രേക്ഷകർ ആവേശത്തോടെ കൂടിയാണ് ഏറ്റെടുത്തത്. റെക്കോർഡ് കാഴ്ചക്കാരെയാണ് ഇതിനോടകം തന്നെ ചിത്രത്തിൻറെ ട്രെയിലർ വാരിക്കൂട്ടിയത്. സൂപ്പർസ്റ്റാർ ചിത്രം പേട്ടക്കുശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിൽ തമിഴ് സൂപ്പർ താരം ധനുഷ്, ഹോളിവുഡ് സ്റ്റാർ ജെയിംസ് കോസ്മോ, ഐശ്വര്യ ലക്ഷ്മി, മലയാളത്തിലെ പ്രമുഖ താരം ജോജു ജോർജ് എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.ശിവദാസ് എന്ന ശക്തമായ ഗ്യാങ്സ്റ്റർ കഥാപാത്രമായാണ് ജോജു ജോർജ് ജോർജ് ഈ ചിത്രത്തിലെത്തുന്നത്.
കാർത്തിക് സുബ്ബരാജിന്റെ വലിയ ആരാധകൻ കൂടിയായ ജോജു തൻറെ ആദ്യ തമിഴ് ചിത്രയത്തിൽതന്നെ അദ്ദേഹത്തിനൊപ്പം ഒന്നിക്കുവാൻ കഴിഞതിന്റെ ആവേശം പങ്കുവയ്ക്കുകയാണ്. പിസ എന്ന ചിത്രം കണ്ടതിനുശേഷം അദ്ദേഹവുമായി ബന്ധപ്പെടാൻ ഞാൻ പലതവണ ശ്രമിച്ചിരുന്നു പക്ഷേ നിർഭാഗ്യവശാൽ സാധിച്ചിരുന്നില്ല. മലയാളത്തിൽ ചില വേഷങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ജഗമേ തന്തിരത്തിന്റെ എഡിറ്ററായ ഡൈമൽ ടെന്നീസും വിവേക് ഹർഷൻനും വഴി കാർത്തിക് സുബ്ബരാജ്നെ കാണാൻ അവസരമൊരുങ്ങിയത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായതിനാൽ കാർത്തിക് ഓഡീഷന് വരാൻ വരാൻ ആവശ്യപ്പെട്ടു, അവിടെവെച്ച് കാർത്തിക് തന്ന ഒരു രംഗം എന്റെ മുറി തമിഴ് വെച്ചാണ് ആണ് അഭിനയിച്ചത് തീർത്തത്. ശേഷം നിറഞ്ഞ ചിരിയോടെ കൂടിയാണ് കാർത്തിക് എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചത്.
അതോടൊപ്പം തന്നെ ജെയുംസ് കോസ്മോ എന്ന വമ്പൻ ബോളിവുഡ് താരത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിൽകൂടിയാണ് ജോജു. അദ്ദേഹമാണ് എൻറെ ഓപ്പോസിറ്റ് വേഷത്തിൽ എന്നുള്ളത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. ആദ്യമായാണ് ഞാൻ ഒരു ഹോളിവുഡ് സൂപ്പർ താരത്തെയോക്കെ നേരിൽ കാണുന്നത്, അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് ജീവിതത്തിൽ തന്നെ വലിയൊരു അവസരമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. തൻറെ ആദ്യ തമിഴ് ചിത്രത്തിലെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ജോജു ജോർജ്.ശിവദാസും ( ജോജു ജോർജ്) പിറ്ററും (ജെയിംസ് കോസ്മോ) തമ്മിലുള്ള പോരാട്ടം ജൂൺ 18 മുതൽ നെറ്റ്ഫ്ലിക്സ് വഴി പ്രേക്ഷകർക്ക് മുന്നിൽ എത്തും