സോഷ്യൽ മീഡിയയിലൂടെ വളരെ ശക്തമായ നിലപാടുകൾ വ്യക്തമാക്കുന്ന പ്രമുഖ മലയാള സിനിമാ സംവിധായകനാണ് ഒമര്‍ ലുലു. അത് കൊണ്ട് തന്നെ താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെ പേരിലും സോഷ്യല്‍ മീഡിയയില്‍ വളരെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. അതെ പോലെ തന്റെ ഉറച്ച നിലപാടുകൾ തുറന്ന് പറയാൻ താരം ഒരു രീതിയിലും മടി കാണിക്കാറില്ല.പറയേണ്ടത് ആ സമയത്ത് തന്നെ തുറന്ന് പറയുകയും ചെയ്യും.
താരത്തിനെ വിമര്‍ശിക്കുന്നവര്‍ക്ക് എല്ലാം ഇപ്പോഴിതാ കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.ഇഷ്ട ടീമുകളുടെ സിനിമയില്‍ തെറിയും ഡബിള്‍ മീനിങ്ങും വന്നാല്‍ പുരോഗമനവാദവും, മറിച്ച് തന്റെ സിനിമയില്‍ എന്തെങ്കിലും കോമഡി പറഞ്ഞാല്‍ ‘തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുന്പില് ഇതൊക്കെ എങ്ങനെയാ കാണുക’ എന്ന ചോദ്യവും വരുന്നു എന്ന് ഒമര്‍ പറയുന്നു.
ഒമര്‍ ലുലു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ….
‘പ്രമൂഖ സിനിമാ ഗ്രൂപ്പില്‍ റിവ്യൂ ഒമര്‍ ലുലു സിനിമയില്ലേ ഡബിള്‍ മീനിങ്ങ് കോമഡി കണ്ട് തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുന്പില് ഇതൊക്കെ എങ്ങനെയാ കാണാ…..അതേസമയം തങ്ങളുടെ ഇഷ്ട ടീമുകളുടെ സിനിമയില്‍ തെറിയും ഡബിള്‍ മീനിങ്ങും വന്നാല്‍, പിള്ളേര് ഇതൊക്കെ കേട്ട് പഠിക്കട്ടേ അവരുടെ മുന്പില് എല്ലാം ഓപ്പണ്‍ ആയി സംസാരിക്കണം ഒളിച്ചു വച്ചാല്‍ അവര്‍ കൂടുതല്‍ അപകടങ്ങളില്‍ പോയി ചാടും, നമ്മള് എല്ലാവരും റിയല്‍ ലൈഫില്‍ ഇങ്ങനെ അല്ലേ തുടങ്ങി ഒരു 100 ന്യായീകരണങ്ങള്‍ വരും’