ബിജു മേനോൻ, ആസിഫ് അലി, ആശ ശരത് എന്നിവർ കേന്ദ്രകഥാപാത്രയിയെത്തിയ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രജീഷ വിജയൻ.അതിന് ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയമികവ് പുലർത്തിയ താരം വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.
View this post on Instagram
അതേ പോലെ 2016 ൽ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും രജീഷ കരസ്ഥമാക്കി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്ക് വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് ഇപ്പോളിതാ നടി രജിഷ വിജയന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. തരാം ചിത്രത്തിലെത്തുന്നത് സെറ്റും മുണ്ടും ധരിച്ച് നാടന്‍ ലുക്കിലാണ്.
View this post on Instagram
ചുവന്ന കരയുള്ള സെറ്റുസാരിയില്‍ തലയില്‍ മുല്ലപ്പൂ ചൂടി സ്വര്‍ണാഭാരണങ്ങള്‍ ധരിച്ചു നില്‍ക്കുന്നതാണ് ചിത്രങ്ങള്‍. അമ്മയുടേയും അമ്മൂമ്മയുടേയും പഴയ ചിത്രങ്ങള്‍ കാണുമ്ബോള്‍ അവരുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ചിന്തിച്ചിരുന്നു എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.നിധിന്‍ നാരായണാണ് ചിത്രം പകര്‍ത്തിയത്. ഫെമി ആന്റണിയുടേതാണ് മേക്കപ്പ്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയത്.