സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമര്‍.അതെ പോലെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനേക്കാൾ ഉപരിയായി ട്രാന്‍സ് ജെന്‍ഡര്‍ ആക്ടീവിസ്റ്റ് കൂടിയാണ് രഞ്ജു രഞ്ജിമര്‍.മിക്ക സമയങ്ങളിലും ആരാധകർക്കായി തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്. അതെ പോലെ പ്രമുഖ നടിമാരുടെ വിവാഹത്തിനും റിസപ്ഷനും മാത്രമല്ല സിനിമയിലും വളരെ മനോഹരമായി മേക്കപ്പ് ചെയ്ത് ഉയരങ്ങളിലേക്കെത്തിയ വ്യക്തിയാണ് രഞ്ജു രഞ്ജിമര്‍.രഞ്ജു ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദിലീപ് നായകനായി അഭിനയിച്ച ചിത്രമായ ചാന്ത്‌പൊട്ടിനെ കുറിച്ചാണ് രഞ്ജു സംസാരിച്ചത്. സിനിമ റിലീസിനെത്തിയ ശേഷം ആ പേരില്‍ ഒത്തിരി പരിഹാസങ്ങള്‍ കേള്‍ക്കേണ്ടിവന്നുവെന്നാണ് രഞ്ജു പറഞ്ഞത്.
ഈ ചിത്രം പുറത്തിറങ്ങിയ ആ സമയത്ത് ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ഇടയില്‍ വന്ന് ഒരു ബോധവത്കരണം നടത്തി സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്ന് പറഞ്ഞ രഞ്ജു ഈ കഥാപാത്രം ബെന്നി പി നായരമ്ബലത്തിന്റെ മനസില്‍ വിരിഞ്ഞതോ അല്ലെങ്കില്‍ അദ്ദേഹം കണ്ടിട്ടുള്ളതുമായ ഏതെങ്കിലും വ്യക്തി ആവാമെന്നും അതിലേക്ക് ഞാന്‍ കൈ കടത്തുന്നില്ലയെന്നും പറഞ്ഞു.എങ്കിലും സിനിമയിലെ പല ഡയലോഗുകളും ഞങ്ങളെ ഒത്തിരി വേദനിപ്പിച്ചുവെന്നും അതൊരു പേരായി അലങ്കരിച്ച് കൊണ്ട് നടക്കേണ്ടി വന്നു. പലയിടങ്ങളിലും വെച്ച് കരയേണ്ടി വന്നിട്ടുണ്ടെന്നും.
അതിന് ശേഷം അതിനെല്ലാം മറുപടി പറയാവുന്ന രീതിയില്‍ പുറത്തിറങ്ങിയ സിനിമയാണ് ഞാന്‍ മേരിക്കുട്ടിയെന്നും തിയേറ്ററില്‍ പോയിരുന്ന് അതേ ഞാനൊരു ട്രാന്‍സ് വുമണ്‍ ആണെന്ന് അഭിമാനത്തോടെ പറയാന്‍ പറ്റിയ സിനിമയായിരുന്നു അതെന്നും രഞ്ജു വ്യക്തമാക്കി.അതുപോലെ അഭിമുഖത്തില്‍ നടിമാര്‍ക്ക് വേണ്ടി മേക്കപ്പ് ചെയ്യുന്നതിനെ കുറിച്ചും രഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. മേക്കപ്പ് അവര്‍ മനസില്‍ ആഗ്രഹിക്കുന്നത് പോലെ ചെയ്യാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അതിന് പൈസ ഒന്നും നോക്കാറില്ലയെന്നും അതിനായി ഏറ്റവും നല്ല ക്വാളിറ്റിയുള്ള സാധാനങ്ങള്‍ എവിടെ നിന്നാണെങ്കിലും തപ്പി എടുക്കുമെന്നും രഞ്ജു പറഞ്ഞു.