നേഴ്സുമാർ ജോലി ചെയ്യുന്ന വേളയിൽ മലയാള ഭാഷ സംസാരിക്കരുതെന്ന് ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഉന്നത അധികാരികൾ സര്‍ക്കുലർ പുറപ്പെടുവിച്ചത്തിനെതിരെ വളരെ ശക്തമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് ശ്വേത മേനോന്‍. താരം ഇതിനെതിരെ ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. അത് കൊണ്ട് തന്നെ ഈ പോസ്റ്റ് വലിയ രീതിയിൽ വാര്‍ത്തയായതിന് ശേഷം നടിയെ വളരെ ശക്തമായി തന്നെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. മലയാളം വ്യക്തമായി സംസാരിക്കാന്‍ അറിയാത്ത താങ്കളാണോ ഇങ്ങനെയുള്ള പോസ്റ്റ് എഴുതി തള്ളി മറിക്കുന്നതെന്നായിരുന്നു താരത്തിന് നേരെ വന്ന രൂക്ഷമായ വിമര്‍ശനം.
ശ്വേത മേനോൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ…….
റിപ്പോര്‍ട്ടര്‍ ലൈവില്‍ എന്റെ തൊട്ട് മുന്‍പത്തെ ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്തയായിരുന്നു. അതിന് താഴെയാണ് ഞാന്‍ ഈ കമന്റ് കാണുന്നത്. അതിന് എനിക്ക് തന്നെ മറുപടി നല്‍കണമെന്ന് തോന്നി.
കമന്റ്: മലയാളം ടി വി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നിങ്ങള്‍ തന്നെ തള്ളണം ഇതുപോലെ.
ശ്വേത: കണ്ണാ – ഞാന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്ബോള്‍ ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് automatic ആയിട്ട് വരും.
പക്ഷെ ഞാന്‍ മലയാളിയാണെന്നതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ്. കേരളവുമായുള്ള എന്റെ ബന്ധം ഊട്ടി ഉറപ്പിക്കാന്‍ ഞാന്‍ എന്നും ശ്രമിക്കാറുണ്ട്.
കമന്റ്: മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറബില്‍ എഴുത്തച്ഛന്‍ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാന്‍ കഴിയാത്തവര്‍ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം
ശ്വേത: ഞാനും മലപ്പുറം കാരിയാണ്. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഈ തെറ്റായ വിവരം കിട്ടിയത്? എഴുത്തച്ഛന് വേണ്ടി തിരൂരില്‍ ഒരു മ്യൂസിയം തന്നെയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ താഴെ കുറിച്ചിട്ടുണ്ട്.
കമന്റ്: രോഗികള്‍ക്കും കൂട്ടിരുപ്പുക്കാര്‍ക്കും മുന്‍പില്‍ മലയാളത്തില്‍ സംസാരിക്കുന്നതാണ് പ്രശ്‌നം. എന്തിനും മണ്ണിന്റെ മക്കള്‍ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.
ശ്വേത: പരസ്പരം സഹിഷ്ണുത പുലര്‍ത്തുന്നത് പഠിക്കേണ്ട കാര്യമാണെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്, നമുക്ക് ചുറ്റും ഒരു വലിയ ഭൂരിപക്ഷമുള്ളതിനാല്‍ അവര്‍ അസ്വസ്ഥരാകാം. അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ പറ്റി നമ്മള്‍ defensive ആകേണ്ട കാര്യമില്ല.നമ്മള്‍ ചെറുതായെന്ന് തോന്നേണ്ട കാര്യമില്ല. പ്രത്യേകിച്ചും ഇത് താല്‍ക്കാലിക സംഭാഷണവും ജോലിസ്ഥലത്ത് ഒരു മൂന്നാം വ്യക്തിയെ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്നിടത്തോളം.