മോളിവുഡ് സിനിമാ ലോകത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധേയമായ കുറെ ചിത്രങ്ങളിലെ വളരെ മികച്ച കഥാപാത്രങ്ങളിൽ അഭിനയിച്ച താരമാണ് സംവൃത സുനില്‍. അതിന്റെ ഇടയ്ക്കായിരുന്നു താരത്തിന്റെ വിവാഹം. അതിന് ശേഷം നീണ്ട ഇടവേള എടുത്ത താരം ഇപ്പോളിതാ വീണ്ടും സിനിമാലോകത്ത് സജീവമായിരിക്കുകയാണ്. മലയാള സിനിമാ രംഗത്തിലെ വിമത വനിതാ സംഘടനയായ ഡബ്യൂ.സി.സിയില്‍, അംഗമാകാത്തിരുന്നതിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറയുകയാണ് സംവൃത സുനില്‍.
samvritha sunilഒരു പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞ സംവൃതതയുടെ അഭിപ്രായം ഇങ്ങനെയാണ്. “നിലവില്‍ ഞാന്‍ അമ്മയില്‍ മെമ്ബറാണ് ഡബ്ല്യു.സി.സിയില്‍ ചേര്‍ന്നിട്ടില്ല. എനിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പറയാന്‍ അമ്മ എന്ന സംഘടനയുണ്ടല്ലോ. അത് കൊണ്ട് മറ്റൊരു സംഘടനയും എനിക്ക് ആവശ്യമില്ല എന്ന് തോന്നുന്നു.
വിവാഹ ശേഷം ഞാന്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തെങ്കിലും വിവാഹ ജീവിതത്തിനു ശേഷമുള്ള ലൈഫ് ഞാന്‍ നന്നായി എന്ജോയ് ചെയ്യുന്നുണ്ടായിരുന്നു. ഒരു വീട് കണ്ട്രോള് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് വളരെ ത്രില്ലായ കാര്യമാണ്. പൂര്‍ണമായും ഞാന്‍ അമേരിക്കന്‍ ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു. സിനിമയില്‍ നല്ലൊരു അവസരം വന്നപ്പോള്‍ വീണ്ടും തിരിച്ചു വന്നു എന്ന് മാത്രം”