മലയാള സിനിമാ ലോകത്ത് വളരെ കുറച്ച് സിനിമകളിലെ വേറിട്ട കഥാപാത്ര ങ്ങൾ കൊണ്ട് ആസ്വാദക മനസ്സിൽ ആഴത്തിൽ സ്ഥാനം നേടിയ താരസുന്ദരി യാണ് ഭാമ. മലയാളത്തിന് പുറമെ മറ്റു ഭാഷ ചിത്രങ്ങളിൽ വ്യത്യസ്ത അഭിനയം കാഴ്ച വെച്ച താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരി ക്കുകയാണ്. ഈ അടുത്ത കാലത്താണ് താരം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോളിതാ ആരാധകരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ്.
അഭിനയം നിര്‍ത്തിയോ എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത് . പക്ഷെ തല്‍ക്കാലം നിര്‍ത്തി എന്നായിരുന്നു ഭാമയുടെ മറുപടി. ദാമ്പത്യജീവിതം വളരെ മനോഹരമായി പോകുന്നു വെന്നായിരുന്നു മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി കുറിച്ചു.അമ്മയായെന്ന് അഭ്യൂഹം കേട്ടെന്നും ഇത് സത്യമാണോ എന്നുമായിരുന്നു ഒരാളുടെ ചോദ്യം. അതിന് അത് സത്യമാണെന്നായിരുന്നു മറുപടി. കുഞ്ഞിന് ആറു മാസമായെന്നും ഭാമ കുറിച്ചു. കൂടാതെ ഭര്‍ത്താവ് സുഖമായിരിക്കുന്നുവെന്നും അന്വേഷണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ഈ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നടി ഭാമയും അരുണും വിവാഹിതരായത്. ദുബായില്‍ വ്യവസായിയാണ് അരുണ്‍. മലയാളത്തില്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ സജീവമായ ഭാമ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഏറ്റവും അവസാനമായി അഭിനയിച്ചത്.