മലയാള സിനിമാ രംഗത്തിലെ യുവ നടിമാരിൽ ശ്രദ്ധേയായ താരമാണ് അപർണ ബാലമുരളി. വളരെ ചുരുക്കം സിനിമകൾ കൊണ്ട് ആസ്വാദക ശ്രദ്ധ നേടിയ യുവതാരമാണ് അപർണ.നിലവിൽ ഇപ്പോൾ മലയാള സിനിമകൾക്ക് പുറമെ തമിഴ് സിനിമയിലും തിളങ്ങുന്ന താരമായ അപര്‍ണ തനിക്ക് വളരെ പ്രയാസം റൊമാന്‍സ് ചെയ്യാനാണെന്നും അതിന്റെ വ്യക്തമായ കാരണം എന്താണെന്നും പറയുകയാണ്.
അഭിനയ രംഗത്ത് തനിക്ക് ഏറ്റവും പ്രയാസമുണ്ടാക്കിയ ആ രംഗത്തെക്കുറിച്ചും താരം വ്യക്തമായി പറയുന്നുണ്ട്. തമിഴ് സിനിമാ ലോകത്ത് സൂര്യയുടെ ‘സുരറൈപോട്രു’ എന്ന ചിത്രത്തിന് ശേഷം അപര്‍ണയ്ക്ക് തമിഴില്‍ വലിയ ഫാന്‍ ഫോളോവേഴ്സ് ഉണ്ട്. സൂര്യയുടെ നായികയായുള്ള താരത്തിന്‍റെ വളരെ മികച്ച പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അപര്‍ണയുടെ വാക്കുകൾ ഇങ്ങനെ…..
‘ഞാന്‍ അഭിനയിച്ച സിനിമകളില്‍ എനിക്ക് ഒരുപാട് റീടേക്കുകള്‍ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ‘സര്‍വ്വോപരി പാലക്കാരന്‍’ എന്ന സിനിമയിലെ ക്ലൈമാക്സ് സീന്‍ ചെയ്യുമ്ബോള്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. സിനിമയില്‍ എനിക്ക് തീരെ യോജിക്കാത്തത് റൊമാന്‍സ് ചെയ്യാനാണ്. അതിനു കാരണം എന്റെ മുയല്‍ പല്ലാണ്. ഒന്ന് ചിരിച്ചാല്‍ തന്നെ അത് അറിയാന്‍ കഴിയും. അതുകൊണ്ട് റൊമാന്‍സ് ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കോമഡി ചെയ്യുമ്ബോള്‍ എന്നിലെ നടിയെ എനിക്ക് വല്യ കുഴപ്പമില്ലാതെ തോന്നും’. അപര്‍ണ ബാലമുരളി പറഞ്ഞു.