ഇംഗ്ലണ്ടിലേക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സീരിസില്‍ കളിക്കാനായി പോകുന്ന വിരാടിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും കൂടെ അനുഗമിച്ച് അനുഷ്ക ശര്‍മ്മയും മകള്‍ വാമികയും. വിരാടിന്റെ കൂടെ ബുധനാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിലെത്തിയ അനുഷ്കയുടെയും കുഞ്ഞിന്റെയും വളരെ മനോഹരമായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധക ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
ഇരുവരുടെയും മകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യങ്ങളിൽ പ്രചരിക്കുന്ന തിനോട് അത്ര താല്‍പ്പര്യമില്ലാത്ത അനുഷ്കയും വിരാടും മകളെ ക്യാമറക്കണ്ണില്‍ പ്പെടാത്ത രീതിയില്‍ മറച്ചുപിടിച്ചിരിക്കുകയാണ് ചിത്രങ്ങളില്‍. സോഷ്യല്‍ മീഡിയ എന്തെന്നറിയുന്ന പ്രായം വരെ മകളെ മീഡിയയ്ക്ക് മുന്നില്‍ കൊണ്ടുവരാനിഷ്ടപ്പെടുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാവണോ എന്നത് മകളുടെ ഇഷ്ടത്തിന് വിട്ടുനല്‍കുമെന്നുമാണ് വിരാട് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
വിരാട് കോഹ്‌ലിക്കും അനുഷ്കയ്ക്കും ജനുവരി 11 നാണ് വാമിക പിറന്നത്. ഈ അടുത്ത സമയത്ത്, വനിതാ ദിനത്തില്‍ മകള്‍ക്കൊപ്പമുളള അനുഷ്കയുടെ ഫൊട്ടോ ഷെയര്‍ ചെയ്ത് വിരാട് കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. “ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാര്‍ത്ഥ ശക്തിയും ദൈവത്വവും ദൈവം അവരെ സൃഷ്ടിച്ചതിന്റെ കാരണവും നിങ്ങള്‍ മനസ്സിലാക്കും.