മാധുര്യം തുളുമ്പുന്ന ആലാപനമികവ് കൊണ്ട് ആസ്വാദകർക്കും പ്രിയങ്കരിയായി മാറിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ശ്രേയ ആലപിച്ച വളരെ മനോഹരമായ ഗാനങ്ങൾ കൊണ്ട് തന്നെ ഇന്ത്യയിലെ മികച്ച ഗായികയെന്ന് താരത്തിനെ വിശേഷിപ്പിക്കാൻ സാധിക്കുന്നതാണ്. അതെ പോലെ ശ്രേയ ഘോഷാൽ ഈ കഴിഞ്ഞ മാസം 22നാണ് ഒരു ആണ്‍കുഞ്ഞിന് ജന്മമേകിയത്. തന്റെ ജീവിതത്തിൽ ഉണ്ടായ അതിയായ സന്തോഷം ശ്രേയയും അതെ പോലെ ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായും സോഷ്യല്‍മീഡിയയിലൂടെ ആരാധകരോട് വ്യക്തമാക്കിയിരുന്നു.
ആസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട ഗായിക ഇപ്പോൾ താരത്തിന്റെ മകന്റെ പേരും ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇരുവരും തങ്ങളുടെ മകനു പേര് നല്‍കിയത് ദേവ്യാന്‍ മുഖോപാധ്യായ എന്നാണ് . ശ്രേയയും ഭര്‍ത്താവ് ശൈലാദിത്യയും ചേര്‍ന്ന് മകനെ എടുത്തു പിടിച്ചു നില്‍ക്കുന്ന ചിത്രത്തിന്റെ കൂടെയാണ് പേരും വെളിപ്പെടുത്തിയത്. അതെ പോലെ കുഞ്ഞിന്റെ മുഖം കാണിക്കാതെയുള്ളതാണ് ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്.
ദേവ്യാന്‍ മുഖോപാധ്യായെ ഇവിടെ പരിചയപ്പെടുത്തുന്നു. മെയ് 22നാണ് അവന്‍ ഞങ്ങളുടെ ജീവിതത്തിയലേയ്ക്കു കടന്നു വന്നത്. ആ വരവ് ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. അച്ഛനും അമ്മയും ആയ ആ നിമിഷം ഞങ്ങള്‍ അനുഭവിച്ച സന്തോഷത്തെക്കുറിച്ചു വിവരിക്കാന്‍ വാക്കുകളില്ല. മാതാപിതാക്കള്‍ക്ക് അവരുടെ കുഞ്ഞുങ്ങളിലൂടെ അനുഭവിച്ചറിയാന്‍ കഴിയുന്ന പ്രത്യേക സ്‌നേഹ നിമിഷമാണത്. തികച്ചും നിഷ്‌കളങ്കവും അതിരില്ലാത്തതും അഗാധവുമായ സ്‌നേഹമാണത്. ഇപ്പോഴും അതൊക്കെ ഒരു സ്വപ്നം പോലെ തന്നെ തോന്നുന്നു. ജീവിതത്തില്‍ ഇതുപോലൊരു സുന്ദര സമ്മാനം ലഭിച്ചതിനു ഞാനും ശൈലാദിത്യയും ദൈവത്തോടു നന്ദി പറയുന്നു” ശ്രേയ ഘോഷാല്‍ കുറിച്ചു.