മലയാള സിനിമാ ലോകത്ത് വളരെ അറിയപ്പെടുന്ന ഒരു താരസുന്ദരിയുടെ ചെറു പ്പത്തിലേ ഏറെ രസകരമായ ഓര്‍മയാണിത്. ആ കാലഘട്ടത്തിൽ ആദ്യമായി ഒരു ക്യാമറ കയ്യില്‍ കിട്ടിയപ്പോൾ ഉണ്ടായ അതിയായ സന്തോഷം മുഴുവന്‍ ആ ഒരു ചിരിയിൽ തന്നെ കാണാൻ സാധിക്കുന്നു. അത് കൊണ്ട് തന്നെ ഈ മനോഹര മായ പുഞ്ചിരി നിങ്ങൾക്ക് വളരെ സുപരിചിതമാണ്. ഏറ്റവും മികച്ച അഭിനേത്രി യ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയുടെ ചെറുപ്പക്കാലത്തെ മനോഹരമായ വീഡിയോ ആണിത്. ഈ മനോഹരമായ ഓര്‍മ്മ ആരാധകരുമായി പങ്കുവെക്കുന്നത് താരം തന്നെയാണ്.
View this post on Instagram
ചെറുപ്പത്തിൽ ഒരു വിവാഹ വീട്ടില്‍ നിന്നുള്ളതാണ് സുരഭിയുടെ വീഡിയോ. ക്യാമറ കയ്യിലെടുത്ത് അതിലൂടെ നോക്കുകയും അതിന്റെ അത്ഭുതത്തില്‍ ചിരിക്കുകയുമാണ് താരം. “ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു, മങ്ങാട് ബാബുവേട്ടന്‍ ക്യാമറ ആദ്യമായി കയ്യില്‍ തന്നപ്പോള്‍ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണാം എന്‍്റെ മുഖത്ത്. തെറ്റത്ത് വിജയന്‍ കുട്ടിയേട്ടന്‍റെ കല്യാണത്തിന് എടുത്തതാണ് ഈ വീഡിയോ” എന്ന കുറിപ്പിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
അനേകം പേരാണ് കുട്ടി സുരഭിയുടെ ഈ ക്യൂട്ട്നസിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. വളരെ മികച്ച പ്രകടനങ്ങളിലൂടെ ആസ്വാദകശ്രദ്ധ നേടിയ താരമാണ് സുരഭി ലക്ഷ്മി. നാടകത്തിലൂടെയാണ് സുരഭി സിനിമയുടെ ലോകത്തി ലേക്കെത്തുന്നത്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. അനൂപ് മേനോന്‍ തന്നെ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് താരം എത്തുന്നത്.