സിനിമാ ആസ്വാദകർക്ക് ഒരേ പോലെ പ്രിയങ്കരിയായ താരസുന്ദരിയാണ് കനിഹ. വളരെ കുറഞ്ഞ കാലം കൊണ്ട് സിനിമാ ലോകത്തിലെ സൂപ്പർ താരങ്ങളുടെ കൂടെ നായികയായി അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു.ഇപ്പോഴിതാ, കനിഹ പങ്കുവച്ച വളരെ മനോഹരമായ ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിന്റെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ബോയ് കട്ട് സ്റ്റൈലിലുള്ള മുടിയാണ്. മുടി മുറിച്ചതല്ലെന്നും ഒരു ചിത്രത്തിനു വേണ്ടിയുള്ള ലുക്ക് ടെസ്റ്റ് ചെയ്തു നോക്കുകയാണെന്നും കനിഹ വ്യക്തമാക്കുന്നു.
മെഗാ സ്റ്റാർ മമ്മൂട്ടിവളരെ മികച്ച അഭിനയം കാഴ്ച് വെച്ച ചിത്രമായ മാമാങ്കത്തിന് ശേഷം വീണ്ടും ഒരു സൂപ്പര്‍ സ്റ്റാറിനൊപ്പം മലയാളത്തിലേക്ക് എത്തുകയാണ് നടി കനിഹ. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. പാപ്പന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോ കനിഹ ഏതാനും ദിവസം മുന്‍പ് പങ്കുവച്ചിരുന്നു.
‘പഴശിരാജ’യ്ക്ക് ശേഷം നിരവധി മലയാള ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നായികയാണ് കനിഹ. ‘ഭാഗ്യദേവത’, ‘സ്പിരിറ്റ്’ തുടങ്ങി കനിഹയെ ആരാധകർക്ക് പ്രിയങ്കരിയാക്കിയ അനേകം ചിത്രങ്ങളുണ്ട്. ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലാണ് ഒടുവില്‍ മലയാളി പ്രേക്ഷകര്‍ കനിഹയെ കണ്ടത്.