മലയാള സിനിമാ രംഗത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ പ്രിയദര്‍ശന്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ’ത്തിന് ലഭിച്ച മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് രണ്ട് സംവിധായകര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. അതെ പോലെ ‘ഷോലെ’ ഉള്‍പ്പെടെയുള്ള സിനിമകൾ തയ്യാറാക്കിയ രമേഷ് സിപ്പിയും’ലോറന്‍സ് ഓഫ് അറേബ്യ’ ഉൾപ്പെടെ ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ ഒരുക്കിയ ബ്രിട്ടീഷ് സംവിധായകന്‍ ഡേവിഡ് ലീനുമാണ് ആ രണ്ടുപേരെന്ന് പ്രിയദര്‍ശന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി…
‘ഷോലെ ഒരുക്കിയ രമേഷ് സിപ്പിക്കും വലിയ ഫ്രെയിമുകള്‍ എങ്ങനെ ചിത്രീകരിക്കാമെന്ന് എന്നെ പഠിപ്പിച്ച മാസ്റ്റര്‍ ഡയറക്ടര്‍ ഡേവിഡ് ലീനിനുമായി മരക്കാര്‍- അറബിക്കടലിന്‍റെ സിംഹത്തിന് എനിക്കു ലഭിച്ച മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഞാന്‍ സമര്‍പ്പിക്കുന്നു’, ഇരുവരുടെയും ചിത്രങ്ങള്‍ക്കൊപ്പം പ്രിയന്‍ കുറിച്ചു.മികച്ച ചിത്രത്തിനൊപ്പം മറ്റു രണ്ട് വിഭാഗങ്ങളിലും മരക്കാര്‍ പുരസ്‍കൃതമായിരുന്നു. വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്‍കാരങ്ങള്‍ ആയിരുന്നു അവ.
പ്രിയദര്‍ശന്‍റെ മകന്‍ സിദ്ധാര്‍ഥി പ്രിയദര്‍ശന്‍ തന്നെയാണ് മരക്കാരിന്‍റെ സ്പെഷല്‍ എഫക്റ്റ്സ് മേല്‍നോട്ടം നിര്‍വ്വഹിച്ചതും.സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.