സിനിമാ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയപ്പെട്ട താരസുന്ദരിയാണ് തമന്ന. ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തിനെ മലയാളികൾക്കും ഇഷ്‍ടമാണ് . സോഷ്യല്‍ മീഡിയയിലും തമന്ന വളരെ സജീവമാണ്.അതെ പോലെ തമന്ന പങ്കുവെയ്ക്കാറുളള പോസ്റ്റുകള്‍ മിക്കതും വളരെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലൂടെ കടന്ന് പോകുന്ന ഈ പ്രത്യേക സാഹചര്യത്തിൽ മറ്റുള്ളവരെ പോലെ തന്നെ വളരെയധികം സമ്മര്‍ദ്ദത്തിലാണ് സിനിമ താരങ്ങളും എന്ന് വ്യക്തമാക്കുകയാണ് തമന്ന. ആളുകൾക്ക് സിനിമയിലുള്ള താരങ്ങളെ അറിയു, എന്നാൽ അവരുടെ യഥാര്‍ത്ഥ ജീവതം എന്താണെന്ന് അറിയില്ലയെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ തമന്ന വ്യക്തമാക്കുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ……
‘കോവിഡിന്റെ ഈ രണ്ടാം വരവിൽ താരങ്ങള്‍ക്ക് മീതെ ഒരു പ്രത്യേക സമ്മര്‍ദ്ദമാണുള്ളത് . പ്രതിസന്ധിയില്‍ ആയവരെ സഹായിക്കുന്നതിനെ കുറിച്ച് എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല. അതിന്റെതായ ഒരു ആവശ്യവും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ആളുകളെ സഹായിക്കുന്നതില്‍ സഹായിക്കുന്നുണ്ടെങ്കില്‍ എന്തിനാണ് അത് എല്ലാവരെയും അറിയിക്കുന്നത്. പിന്നെ ആളുകളുടെ വിചാരം താരങ്ങളുടെ കയ്യില്‍ ഒരുപാട് പൈസയുണ്ടെന്നാണ്. അങ്ങനെ ഒന്നുമില്ല, അവരും എല്ലാവരെയും പോലെ തന്നെയാണ്. സഹായിക്കുക എന്നത് താരങ്ങള്‍ നിര്‍ബന്ധമായി ചെയ്യേണ്ടതാണെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ആളുകള്‍ക്ക് സിനിമയിലുള്ള താരങ്ങളെ അറിയു, അവരുടെ ജീവതം എന്താണെന്ന് അറിയില്ല’- തമന്ന പറഞ്ഞു.