ഇന്ത്യയിലെ സിനിമാ ആസ്വാദകർക്ക് ഒരേ പോലെ പ്രിയപ്പെട്ട നടനാണ് സോനു സൂദ്. ജനങ്ങൾക്ക് ഉപകാരപ്രദമായ സേവനപ്രവർത്തങ്ങളിൽ വളരെ സജീവമായ താരം കോവിഡ് മഹാമാരിയുടെ ആദ്യ കാലം മുതൽ അനവധി സഹായങ്ങളാണ് ചെയ്തുവരുന്നത്. അതെ പോലെ അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍വരെ രംഗത്ത് വന്നിരുന്നു. ബോളിവുഡില്‍ ഇപ്പോഴിതാ 19 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ് സോനു. അദ്ദേഹത്തിന് ആശംസയുമായിയെത്തിയത് അനേകം പേരാണ്.
സോനു ബോളിവുഡിലേക്ക് എത്തുന്നത് 2002ല്‍ പുറത്തിറങ്ങിയ ‘ഷഹീദ് ഇ അസാം’ എന്ന ചിത്രത്തിലൂടെയാണ് . ഈ ചിത്രത്തിന്റെ സംവിധായകന്. സുകുമാര്‍ നായര്‍ ആയിരുന്നു ട്വിറ്ററിലൂടെ തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകളും സോഷ്യല്‍ മീഡിയയിലൂടെ സോനു പങ്കുവെച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ ജീവിത കഥയാണ് ഷഹീദ് ഇ അസാം പറയുന്നത്. ചിത്രത്തില്‍ ഭഗത്ത് സിങ്ങിന്റെ വേഷമാണ് സോനു സൂദ് അവതരിപ്പിച്ചത്.
Oh Wow,
How time flies..This will always remain as one of my most special film❣️#ShaeedEAzamBhagatSingh https://t.co/UD0Aghh3Kn— sonu sood (@SonuSood) May 31, 2021
ഇപ്പോൾ നിലവില്‍ കോവിഡ് സമയത്തെ സഹായങ്ങള്‍ താരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആന്ധ്രാ പ്രദേശിലെ നെല്ലൂരും, കുര്‍നൂലിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന വിവരം സോനു നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ മാസത്തോടെ പ്ലാന്റുകള്‍ രണ്ട് ആശുപത്രികളിലായി സ്ഥാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇങ്ങനെയുള്ള നിരവധി സഹായങ്ങളാണ് അദ്ദേഹം ചെയ്തു വരുന്നത്.