വേറിട്ട അഭിനയ ശൈലി കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ഷെയിന്‍ നിഗം, കുറച്ചു ചിത്രങ്ങളിലെ ചുരുക്കം ചില കഥാപാത്രങ്ങൾ കൊണ്ട് ആസ്വാദകരുടെ മനസ്സിൽ സ്ഥാനം നേടിയ യുവതാരമാണ് ഷെയിന്‍. ഇപ്പോളിതാ താരത്തിന്റെതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബര്‍മുഡ’. ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
ഈ ചിത്രത്തിൽ ഷെയിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രൂപം ‘കാണാതായതിന്റെ ദുരൂഹത’ സബ്‌ടൈറ്റിലാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സന്തോഷകരമായി പുഞ്ചിരിച്ചു കൊണ്ട് വെള്ളത്തില്‍ കിടക്കുന്ന താരത്തിനെയാണ് പോസ്റ്ററില്‍ കാണാൻ കഴിയുന്നത്. ഒരു വര്‍ഷത്തിൽ അധികമായി സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഷെയിന്‍ നിഗത്തിന് ഈ സിനിമയില്‍ വളരെ ശക്തമായ തിരിച്ചുവരവ് നല്‍കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കശ്മീരുകാരിയാ ശെയ്‌ലീ കൃഷ്ണയാണ് ഷെയിനിന്റെ നായിക.വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൃഷ്ണദാസ് പങ്കിയുടെയാണ് തിരക്കഥ. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത്.24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.