വളരെ മികച്ച സീരിയലിലൂടെയും സിനിമകളിലൂടെയും ആസ്വാദകർക്ക് പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് വീണ നായര്‍. അതെ പോലെ തന്നെ ബിഗ്ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് വീണ പ്രേഷകർക്കിടയിൽ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതൽ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ച ഒരു മനോഹര ചിത്രമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഈ ലോക്ക് ഡൗൺ സമയത്ത് വളരെ കടുത്ത വ്യായാമത്തിലാണ് വീണ. താരത്തിന്റെ ശരീര ഭാരം ഇരുപത് ദിവസം കൊണ്ട് ആറ് കിലോയാണ് കുറച്ചത്.
അനേകം സീരിയലുകളിലൂടെ വലിയ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന സൂപ്പർ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തിലേക്കെത്തുന്നത്. അതിന് ശേഷം ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടന് എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാന്‍ പ്രകാശന്’, ‘തട്ടുംപുറത്ത് അച്യുതന്’,
‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലന് വക്കീല്‍’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചു.ഗായകനും സംഗീതജ്ഞനും ഡാന്‍സറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി (ആര്‍ജെ അമന്) ആണ് വീണയുടെ ഭര്‍ത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധന്വിന് ആണ് ഇവരുടെ മകന്.