മാധുര്യമായ ആലാപനമികവ് കൊണ്ട് പ്രേഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ യുവ ഗായികയാണ് ജോത്സ്ന. വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ജനശ്രദ്ധ നേടിയ നിരവധി ഗാനങ്ങള്‍ ജോത്സ്ന ആലപിച്ചു.ഇപ്പോളിതാ ജോത്സ്നയുടെ പഠിക്കുന്ന ആ സമയത്തെ മധുരമായ ആ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ഏഴാം ക്ലാസില്‍ പഠിക്കുന്ന വളരെ സുന്ദരനായ ഗുജറാത്തുകാരന് പയ്യന് തന്നെ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും അവനു തന്നോട് ആരോടും തോന്നാത്ത ഇഷ്ടമാണെന്നും താരത്തിന്റെ ആത്മാർത്ഥ സുഹൃത്തുക്കള്‍ പറഞ്ഞതിന് പ്രകാരമാണ് ജോത്സ്നയുടെ മനസ്സില്‍ പ്രണയം തുടങ്ങിയത്.
പഠന കാലയളവിൽ താരം ദുബായില്‍ ആയിരുന്നു. വെറുമൊരു സാധാരണ സ്കൂള്‍ ബസില്‍ യാത്ര ചെയ്തിരുന്ന ഞാന്‍ അവനെ കാണാന്‍ വേണ്ടി മാത്രം ദുബായിലെ അതി കഠിനമായ വെയിലത്ത് കൂടി നടക്കുമായിരുന്നു.ഒരിക്കല്‍ അച്ഛനും അമ്മയും ഇത് ചോദിച്ചപ്പോള്‍ വെറുതെ ബസ്സിന് ഫീസ് അടയ്ക്കേണ്ട എന്നാണ് താന്‍ പറഞ്ഞത്. പക്ഷെ , ആ ദിവ്യ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു.
ഒരു സമയത്ത് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന തന്നെ കാണാനായി ആ പയ്യന് അവിടെ സൈക്കിള്‍ ചുറ്റിപ്പറ്റി നടന്നു.ഇതുകണ്ട അച്ഛന് സ്നേഹപൂര്‍വ്വം കുറെ ഉപദേശിച്ചു. അങ്ങനെ അടുത്ത ദിവസം മുതല്‍ സ്കൂളിലേക്കുള്ള യാത്ര വീണ്ടും ബസ്സിലാക്കി. എന്റെ മാറ്റം കണ്ട് അവന് പിന്നീട് എന്നോട് മിണ്ടാതെ ആയി. പിന്നീട് ക്ലാസില്‍ തന്നെയുള്ള മറ്റൊരു കുട്ടിയുമായി അവന് സ്നേഹത്തിലായി എന്നും ജോത്സ്ന പറയുന്നു.