ചെറുപ്പം മുതൽ തന്നെ സിനിമാ ലോകത്ത് വളരെ സജീവമായ താരസുന്ദരിയാണ് മീന.അത് കൊണ്ട് തന്നെ അഭിനയ ലോകത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് താരം ഉയർച്ചയുടെ പടവുകൾ കീഴടക്കി. സിനിമാ രംഗത്തിലെ മറ്റു നടിമാരെ അപേക്ഷിച്ച് വിവാഹ സമയത്ത് വളരെ ചുരുക്കം ദിവസങ്ങൾ മാത്രമാണ് മീന അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തത്. ഇപ്പോളിതാ താരം തന്റെ അഭിനയ ജീവിതത്തിന്‍റെ നാൽപത് വർഷങ്ങൾ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം അതിലൂടെ തന്നെ തന്റെ സന്തോഷം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് മീന.”ഇത് തികച്ചും വലിയൊരു അനുഗ്രഹമാണ്. എന്നില്‍ വിശ്വസിക്കുകയും മനോഹരമായ ഒരു കരിയര്‍ രൂപപ്പെടുത്താന്‍ എനിക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്ത ആളുകളോട് ഞാന്‍ നന്ദി പറയുകയാണ്. എന്‍റെ കഴിവുകള്‍ തിരിച്ചറിഞ്ഞതിനും എന്‍റെ കഠിനാധ്വാനത്തെ അഭിനന്ദിച്ചതിനും നന്ദി- മീന പറഞ്ഞു.
ചലച്ചിത്ര രംഗത്തിലേക്ക് 1981ല്‍ പ്രമുഖ നടൻ ശിവാജി ഗണേശന്‍ അഭിനയിച്ച തമിഴ് ചിത്രമായ നെഞ്ചങ്കളില്‍ ബാലതാരമായി സിനിമാ ലോകത്തേക്ക് കടന്നുവന്ന മീന 40 വര്‍ഷത്തെ അഭിനയജീവിതത്തിൽ സൗത്ത് ഇന്ത്യന്‍ ഭാഷകളിലും അതെ പോലെ തന്നെ ബോളിവുഡിലും തിളങ്ങി” സിനിമാ രംഗത്തിലെ സൂപ്പർ താരങ്ങളായ രജനീകാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത് കുമാര്‍, സത്യരാജ്, പ്രഭാഭുദേവ, ശരത്കുമാര്‍, കെ. ഭാഗ്യരാജ് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, കിച്ച സുദീപ്, രവിതേജ, ചിരഞ്ജീവി, അക്കിനേനി നാഗാര്‍ജുന, വെങ്കിടേഷ് എന്നിവരുടേയുമെല്ലാം നായികയായി മീന വേഷമിട്ടിട്ടുണ്ട്.