Connect with us

Hi, what are you looking for?

Latest News

ഇപ്പോൾ ഉയർത്തുന്നവർ തന്നെ നാളെ നിലത്തിട്ട് ചവിട്ടും, സാധിക വേണുഗോപാൽ

ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ലക്ഷദ്വീപിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ പൃഥ്വിരാജിനെതിരെ  വളരെ ശക്തമായ രീതിയിൽ  തന്നെ സൈബര്‍ ആക്രമണം നടന്നിരുന്നു. അത് കൊണ്ട് തന്നെ സിനിമാ താരങ്ങള്‍ ഉള്‍പ്പടെ അനേകം പേരാണ് അദ്ദേഹത്തിന് പൂർണ പിന്തുണയുമായി എത്തിയത്. ഇപ്പോഴിതാ ഈ  വിഷയത്തില്‍  പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍.

sadhika.2

sadhika.2

താരം  പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ഈ വിഷയയുമായി ബന്ധപ്പെട്ട്  പ്രതികരണം  ചോദിച്ച് നിരവധി പേരാണ് എത്തിയത്. ഇവരോക്കെയുള്ള  മറുപടിയായാണ് സാധിക തന്റെ വളരെ ശക്തമായ നിലപാട് വ്യക്തമാക്കിയത് .’ഈ പോസ്റ്റില്‍ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ അപമാനിച്ച വിഷയത്തില്‍ അഭിപ്രായം ചോദിച്ചവരോട്, തീര്‍ച്ചയായും ആ പ്രവണത മോശം ആണ്… ആരെയും വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.’

sadhika

sadhika

‘പക്ഷെ പണ്ട് ഇതേ വ്യക്തിയെയും കുടുംബത്തെയും കാറിന്റെയും ഭാഷയുടെയും പേര് പറഞ്ഞു കളിയാക്കിയവരും അപമാനിച്ചവരും ഒക്കെ തന്നെ ആണ് ഇന്ന് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അദ്ദേഹം സംസാരിച്ചു എന്നുള്ളത് കൊണ്ടും, അവര്‍ക്കെതിരായ ഒരു ചാനല്‍ ആ വ്യക്തിയെ മോശം ആക്കി എന്നും പറഞ്ഞു ആ വ്യക്തിക്ക് വേണ്ടി നിലകൊള്ളുന്നത്.’ചുരുക്കത്തില്‍ ഇത്രേ ഉള്ളു കാര്യം… ഞാന്‍ ആഗ്രഹിക്കുന്ന പോലെ മറ്റൊരാള്‍ ചെയ്താല്‍ അയാള്‍ എനിക്ക് പ്രിയപെട്ടവന്‍ അല്ലെങ്കില്‍ വെറുക്കപെട്ടവന്‍. ഇന്ന് പൊക്കിയവര്‍ നാളെ നിലത്തിട്ടു ചവിട്ടും. അത്രേ ഉള്ളു കാര്യം. നാളെ ഏതെങ്കിലും കാര്യത്തില്‍ ഈ പറഞ്ഞ ചാനലിനെ രാജു ഒന്ന് സപ്പോര്‍ട് ചെയ്തോട്ടെ അപ്പോള്‍ ഇന്ന് ചാനല്‍ ചെയ്തു എന്ന് പറയുന്നത് നാളെ ഈ കൂട്ടര്‍ ചെയ്യും. സ്വാഭാവികം’- സാധിക വ്യക്തമാക്കി.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...