സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരസുന്ദരിയാണ് ശ്രുതി ഹാസന്‍. ഉലകനായകൻ കമല്‍ ഹാസന്റെയും അതെ പോലെ അഭിനയ ലോകത്ത് ഒരു കാലത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടി സരികയുടേയും മകളാണ് ശ്രുതി ഹാസന്‍. വളരെ മികച്ച ഒരു നടിയായിരുന്ന ശ്രുതി ഗായികയായിട്ടായിരുന്നു തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ അതിന് ശേഷം അഭിനയത്തിലേക്ക് ചുവട് മാറിയ ശ്രുതി നടിയായും ഗായികയായും സിനിമാ ലോകത്ത് മിന്നി തിളങ്ങി.
താരത്തിന് ജീവിതത്തെക്കുറിച്ച് വളരെ വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ട്. അത് കൊണ്ട് തന്നെ ശ്രുതി ഇപ്പോള്‍ മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച് തുറന്ന് പറയുകയാണ്.അച്ഛനമ്മമാരുടെ വിവാഹമോചനം കുട്ടിയെന്ന് നിലയില്‍ തനിക്ക് നിരാശ സൃഷ്ടിച്ചില്ലെന്നാണ് ശ്രുതി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇരുവരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ തനിക്ക് ആവേശമാണ് തോന്നിയതെന്നും, അച്ഛനോടാണ് താന്‍ കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു.
അമ്മയും അച്ഛനും തമ്മിൽ വേർപിരിഞ്ഞതില്‍ കുട്ടി എന്ന നിലയില്‍ തനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്. അച്ഛനോട് ഞാന്‍ കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്ന അവര്‍ രണ്ടുപേരും ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്’.ശ്രുതി ഹാസന്‍ പറഞ്ഞു.