മലയാള സിനിമാ രംഗത്തിലേക്ക് സുരേഷ് ഗോപിയും ശോഭനയും നീണ്ട ഇടവേള യ്ക്ക് ശേഷം ഒന്നിച്ച വരനെ ആവശ്യമുണ്ട് എന്ന മനോഹര ചിത്രത്തിലൂടെ അരങ്ങേറ്റാം കുറിച്ച താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍.അതെ പോലെ തന്നെ ലിസിയുടെയും പ്രിയദര്‍ശന്റെയും മകളെന്ന സ്‌നേഹവും കല്യാണിയോട് പ്രേക്ഷകര്‍ക്കുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമായ താരം ഇടുന്ന വേറിട്ട സ്റ്റോറികള്‍ക്കും പോസ്റ്റുകള്‍ക്കുംഎ ആരാധകരുടെ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോളിതാ താരം പങ്ക് വെച്ച വളരെ രസകരമായ വീഡിയോയാണ് വൈറലാവുന്നത്.
കല്യാണി ഈ വീഡിയോയിലൂടെ ഒരാളെ പരിചയപ്പെടുത്തുകയാണ് . വീട്ടില്‍ പുതിയ തോട്ടക്കാരനെ കണ്ടു. നല്ല മുഖപരിചയമുണ്ട്. ആള് ജോലിയില്‍ വളരെ ആത്മാര്‍ത്ഥത കാട്ടുന്നുണ്ട്. കണ്ണാടി ജനലിലൂടെ പകര്‍ത്തിയ വീഡിയോയാണ് കല്യാണി പോസ്റ്റ് ചെയ്തത്. ശേഷം മുട്ടിവിളിക്കുന്നതും കല്യാണി പറഞ്ഞയാള്‍ തിരിഞ്ഞുനോക്കുന്നുണ്ട്.
കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം സിനിമാ തിരക്കുകള്‍ ഒഴിഞ്ഞ കല്യാണിയുടെ അച്ഛന്‍ പ്രിയദര്‍ശനാണ് അത്. കല്യാണി മുട്ടിവിളിച്ചതും ഒന്ന് തിരിഞ്ഞ് നോക്കി ചിരിച്ച് വീണ്ടും തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രിയദര്‍ശന്‍. നിമിഷ നേരം കൊണ്ട് ലക്ഷങ്ങളാണ് വീഡിയോ കണ്ടത്. അച്ഛനും മക്കളും ആദ്യമായി ഒന്നിക്കുന്ന മരയ്ക്കാര്‍അറബിക്കടലിന്റെ സിംഹവും ഹൃദയവുമാണ് മലയാളത്തില്‍ കല്യാണിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.