ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മികച്ച സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്, ഇപ്പോളും ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നുണ്ട്..അവസാനം റിലീസായ ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനും സത്യൻ അന്തിക്കാട് ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി.. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മാത്രമാണ് ഗ്രാമ പ്രദേശത്തിന്റെ ഭംഗിയും ഗ്രാമ പ്രദേശത്തുള്ള ആളുകളെയും അവരുടെ തൊഴിലും മാനറിസങ്ങളും എല്ലാം കാണാൻ സാധിക്കുകയുള്ളു. ഏറ്റവും അവസാനം ഇറങ്ങിയ ഞാൻ പ്രകാശനിലും ഗ്രാമവും അവിടുത്തെ ആളുകളെയും തൊഴിലും എല്ലാം അദ്ദേഹം കാണിച്ച് തന്നു.. കാലഘട്ടത്തിന് അനുസരിച്ചുള്ള ആളുകളുടെ മാറ്റങ്ങളും തൊഴിൽ രീതികളും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാൻ സാധിക്കും..അതിന് ഒരു ഉദാഹരണമാണ് ഞാൻ പ്രകാശനിലെ ശ്രീനിവാസന്റെ കഥാപാത്രം , ബംഗാളി തൊഴിലാളികളെ സപ്പ്ളെയ് ചെയ്യുന്ന ജോലിയാണ് ശ്രീനിവാസന്..എന്നാൽ ഇതേ ചിത്രം 15 വർഷങ്ങൾ മുൻപ് ചെയ്താൽ അത്തരം ഒരു കഥാപാത്രത്തെ കാണാൻ സാധിക്കില്ല കാരണം അന്ന് നാട്ടിൽ ഉള്ളവർ തന്നെയാണ് ജോലികൾ ചെയ്തിരുന്നത് ഇന്നത്തെ പോലെ ബംഗാളി കടന്ന് കയറ്റം തീരെ ഇല്ല..ഇന്ന് മുറ്റം അടിക്കാൻ മുതൽ അടുക്കള പണിക്ക് വരെ ബംഗാളികളെ ആവിശ്യമാണ് മലയാളികൾക്ക് അത്കൊണ്ട് തന്നെ കാലഘട്ടത്തിന് അനുയോജ്യമായ കഥാപാത്രത്തെ തന്നെയാണ് സത്യൻ അന്തിക്കാട് സൃഷ്ടിച്ചിരിക്കുന്നത്.ഈയിടക്ക് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന സിനിമ ഇപ്പോഴാണ് ചിത്രീകരിക്കേണ്ടിവരുന്നതെങ്കിൽ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാം? തട്ടാൻ ഭാസ്കരനെയും പവിത്രനെയും സ്നേഹലത എന്ന കുറുമ്പിപ്പെണ്ണിനെയും പുതിയ തലമുറയിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞേക്കും. പക്ഷേ, മൂത്ത തട്ടാനെ ആര് അവതരിപ്പിക്കും?ശങ്കരാടിയുടെ നാട്ടുപ്രമാണിയും കരമന ജനാർദനൻ നായരുടെ ഹാജിയാരും ആര് അവതരിപ്പിക്കും? ഇവരെ ആരെയും വേറെ ആരുടെയെങ്കിലും രൂപത്തിൽ കാണാൻ മനസ്സു സമ്മതിക്കുന്നില്ല മാത്രമല്ല ഓരോ സിനിമയും ഓരോ കാലഘട്ടത്തിന് അനുസരിച്ചാണ് സൃഷ്ടിക്കുന്നതും. കാലത്തിന് മുന്നേ എത്തിയ ചിത്രമാണ് പൊന്മുട്ട ഇടുന്ന താറാവ് എന്ന് ആളുകൾ എല്ലായിപ്പോഴും പറയുന്നതാണ് എന്നാൽ അതിനോട് സംവിധായകന്റെ പ്രതികരണം വ്യത്യസ്തമാണ് ഓരോ സിനിമയും അതതുകാലങ്ങളിലേക്കു വേണ്ടി സൃഷ്ടിക്കപ്പെടുന്നു എന്നതാണ് സത്യം. ചിലരൊക്കെ പറയാറുണ്ട്-പൊന്മുട്ടയിടുന്ന താറാവും തലയണമന്ത്രവും അപ്പുണ്ണിയുമൊക്കെ ഇന്ന് ഇറങ്ങേണ്ട സിനിമകളായിരുന്നു എന്ന്. എനിക്കതിനോട് യോജിപ്പില്ല. നമ്മൾ ജീവിക്കുന്ന സാമൂഹികാവസ്ഥകളാണ് സിനിമകൾക്ക് പ്രചോദനമാകുന്നത്
1988 ൽ ഇറങ്ങിയ പൊന്മുട്ട ഇടുന്ന താറാവ് എന്ന ചിത്രത്തിൽ തട്ടാൻ ഭാസ്കരൻ സ്നേഹലതക്ക് മുക്കുപണ്ടം കൊടുക്കുന്നതും സ്നേഹലത തേക്കുന്നതും എല്ലാം ഈ കാലത്തിനും അനുയോജ്യമായ കഥാപാത്രങ്ങളാണ് എന്നാൽ അതിന്ന് വരുകയാണെങ്കിൽ പശ്ചാത്തലം മുഴുവനായി മാറേണ്ടിയിരിക്കുന്നു.