Connect with us

Hi, what are you looking for?

Film Aspects

അന്നും ഇന്നും എന്നും കാലാപാനി …!

സിനിമ ആരാധകരെ അന്നും ഇന്നും എന്നും അത്ഭുതപെടുത്തുന്ന ഒരു ചിത്രമാണ് കാലാപാനി.,24 വർഷങ്ങൾ പിന്നിടുമ്പോളും മലയാള സിനിമയ്ക്ക് ഒരു പോൺ തൂവലായി നിന്ന് തിളങ്ങുകയാണ് കാലാപാനി.. ദൃശ്യങ്ങൾ കൊണ്ടും ടെക്ക്‌നോളജി കൊണ്ടും വിസ്‌മയം തീർത്ത സിനിമയ്ക്ക് പിന്നിൽ ടി. ദാമോദരൻ- പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടായിരുന്നു.മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് ഉള്ള സിനിമകളിലൊന്ന്,ചിത്രീകരണം കഴിഞ്ഞ് പല സമയങ്ങളിൽ പല ഭാഷകളിൽ റിലീസിന് പകരം, മലയാള പതിപ്പിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ സാധിക്കും എന്ന് ഇന്ത്യൻ സിനിമയ്ക്ക് കാണിച്ച് കൊടുത്ത സിനിമ കൂടിയാണ് പ്രിയദർശന്റെ കാലാപാനി…പ്രിയദർശൻ – മോഹൻലാൽ കോംബോ എന്ന് പറഞ്ഞാൽ തന്നെ അതൊരു മാജിക്കൽ കോംബോയാണ്. എത്ര ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും കൈകോർത്തപ്പോൾ പിറന്ന് വീണത്..ഓരോ ആരാധകനും ഏതെല്ലാം തരത്തിൽ മോഹൻലാൽ എന്ന നടനെ നായകനായി കാണാൻ ആഗ്രഹിച്ചിട്ടുണ്ടോ അവയെല്ലാം പ്രിയദർശൻ ചിത്രങ്ങളിൽ കൂടെ നാം ഓരോരുത്തർക്കും കാണാൻ കഴിയും.. ഹാസ്യത്തിന്റെ മേമ്പടിയുള്ള ചിത്രങ്ങളും സെന്റിമെന്റൽ മൂഡിൽ ഉള്ള ചിത്രങ്ങളും എല്ലാം പ്രിയദർശൻ എന്ന സംവിധായകന്റെ കരങ്ങളിൽ ഭദ്രമാണ്… കോമഡി പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ തുടരെ തുടരെ ചെയ്ത വിജയം നേടിയ സംവിധായകൻ തന്നെയാണ് 1915 ലെ ആൻഡമാൻ ജയിൽപുള്ളികളുടെ കഥ പറഞ്ഞ കാലാപാനി എന്ന ഗൗരവമുള്ള ചിത്രത്തെയും പ്രേക്ഷകന് സമ്മാനിച്ചത്. ഏതു തരത്തിലുള്ള ചിത്രങ്ങളും തൻ്റെ കൈയിൽ ഒതുങ്ങുമെന്ന് പ്രിയദർശൻ ഓരോ ചിത്രം കഴിയുമ്പോളും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

മോഹൻലാലിൻറെ ഗോവർദ്ധൻ എന്ന കഥാപാത്രത്തിന്റെ പ്രണയവും വിരഹവും രാജ്യസ്നേഹവും നിസ്സഹായതയും പ്രതികാരവും എല്ലാം വളരെ മനോഹരമായി തന്നെ പ്രിയദർശൻ കാലാപാനിയിലൂടെ പ്രേക്ഷകന് കാണിച്ച് തന്നു, മനസ്സലിയിക്കുന്ന നിസഹായത തോന്നുന്ന നിരവധി രംഗങ്ങൾ ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും.

ക്യാമറ , സൗണ്ട് തുടങ്ങി സാങ്കേതിക വിദ്യകളിൽ മികവുറ്റ ചിത്രം താനെയായിരുന്നു കാലാപാനി .ഒരു സിനിമയ്ക്ക് വേണ്ടി കേരളത്തിലെ ഒട്ടുമിക്ക A ക്ലാസ് തിയേറ്ററുകളിലെയും സൗണ്ട് സിസ്റ്റം നവീകരിക്കുക എന്നത് അന്ന് വളരെ കൗതുകം ഉണര്‍ത്തുന്ന വാര്‍ത്തയായിരുന്നു. കാലാപാനിക്ക് വേണ്ടിയാണ് കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഡോല്‍ബി സൗണ്ട് സിസ്റ്റം കൊണ്ടു വന്നത്..അത്രയ്ക്കും അഡ്വാൻസ്‌ഡ് ടെക്കനോളജികൾ ആണ് ചിത്രത്തിന് വേണ്ടി ഒരുക്കിയത്.മുതൽ മുടക്കം വല്ല വലുതായിരുന്നു, അത് വരെ ഇറങ്ങിയതിൽ ഏറ്റവും ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു കാലാപാനി.. മണിരത്‌നം കാലാപാനിയെ കുറിച്ച് ഒരിക്കല്‍ ഒരു മാഗസിനില്‍ പറഞ്ഞത് ‘ഞാനായിരുന്നു ഈ സിനിമ എടുത്തതെങ്കില്‍ ഒരു വര്‍ഷത്തിലധികം വേണ്ടി വരുമായിരുന്നു ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍’ എന്നാണ്.എന്നാൽ പ്രിയദർശന് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത് 60 ദിവസത്തിലും താഴെ സമയം കൊണ്ടാണ്.. ഒരു സംവിധായകൻ എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് പ്രിയദർശൻ.. സിനിമ എങ്ങനെ ആവണം ഓരോ ഷോട്ടും സീനും എങ്ങനെ എടുക്കണം എങ്ങനെ ഒരു ഷോട്ടിനെ മനോഹരമാക്കണം തുടങ്ങി എല്ലാത്തിനെയും പറ്റിയും വ്യക്തമായ ധാരണയുമായാണ് പ്രിയദർശൻ സിനിമ ചിത്രീകരണം ആരംഭിക്കുന്നത് തന്നെ.നിരവധി പുരസ്കാരങ്ങളും ചിത്രം നേടിയെടുത്തു,1995 ലെ 5 നാഷണല്‍ അവാര്‍ഡുകളും 7 സംസ്ഥാന അവാര്‍ഡുകളും കാലാപാനിക്ക് ലഭിച്ചിരുന്നു… കാലാപാനിയിലെ പെര്‍ഫോമന്‍സിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മോഹന്‍ലാല്‍ നേടിയിരുന്നു.പ്രഭുവും മോഹൻലാലും ചിത്രത്തിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു..ഗോവർധൻ എന്ന കഥാപാത്രത്തിന്റെ പ്രണയവും ദേഷ്യവും നിസ്സഹായതയും ദേശ സ്നേഹവും എല്ലാം തന്നെ വെറുപ്പിക്കാതെ വളരെ തന്മയത്തത്തോടെ ചെയ്യാൻ മോഹൻലാൽ എന്ന നടന് മാത്രമേ കഴിയു എന്ന് തന്നെ പറയാം.മലയാള സിനിമ പ്രേക്ഷകർ മോഹൻലാലിനെ നായകനായി ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിട്ടുള്ളത്, ഇപ്പോഴും ആഗ്രഹിക്കുന്നത് പ്രിയദർശന്റെ സിനിമകളിലാണ്..പ്രേക്ഷകൻ ലാലേട്ടനെ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നു എന്ന് പ്രിയദർശൻ എന്ന സംവിധായകന് നന്നായി അറിയാം.22 വര്‍ഷങ്ങള്‍ക്കിപ്പുറവും കാലാപാനിയെ കുറിച്ച്, കാലാപാനിയുടെ സാങ്കേതിക മികവിനെ കുറിച്ച് പ്രേക്ഷകര്‍ പുകഴ്ത്തുന്നുണ്ടെങ്കില്‍ അത് പ്രിയദര്‍ശന്‍ എന്ന ക്രാഫ്റ്റ്മാന്റെ സംവിധാന പാടവം കൊണ്ടാണ്, സന്തോഷ് ശിവന്റെ പകരം വെയ്ക്കാനില്ലാത്ത ഛായാഗ്രഹണ മികവ് കൊണ്ടാണ്, അതിലുപരി മോഹന്‍ലാല്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ടാണ്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...