സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ സ്വന്തമാക്കി കുടുംബാംഗങ്ങള്‍ എല്ലാവരും സമയം കിട്ടുമ്പോൾ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വിശേഷങ്ങളും പങ്ക് വെക്കാറുണ്ട്.ഇപ്പോഴിതാ വീട്ടില്‍ നടന്ന വളരെ രസകരമായ ഒരു സംഭവം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം അഹാന കൃഷ്ണ.
View this post on Instagram
View this post on Instagram
അഹാനയുടെ താഴെയുള്ള അനുജത്തി ദിയയുടെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ തുറന്ന് കണ്ടപ്പോൾ ഞെട്ടിയിരിക്കുകയാണ് താരം . ദിയ ഓര്‍ഡര്‍ ചെയ്ത പാക്കറ്റ് വളരെ സന്തോഷത്തോടെ, ഉള്ളില്‍ എന്താകും എന്നറിയാനുള്ള കൊതിയോടു കൂടിയാണ് തുറന്നതെന്ന് അഹാന ആ പോസ്റ്റിനൊപ്പം കുറിക്കുന്നു.എന്നാല്‍ തുറന്നപ്പോള്‍ കണ്ടത് ഒരു കൂടു നിറയെ പല്ലികള്‍.. അഞ്ച് പല്ലികളാണ് കൊറിയര്‍ ചെയ്ത് ലഭിച്ച കൂടിനുള്ളില്‍. സാധാരണ ഈ രൂപത്തില്‍ പെന്‍സില്‍ കൊണ്ടുള്ള എഴുത്ത് മായ്ക്കുന്ന റബര്‍ ഇറേസറുകള്‍ ഉണ്ടാവാറുണ്ട്. അതുമല്ലെങ്കില്‍ കളിപ്പാട്ട പല്ലികള്‍ ആവാം.