‘ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച താരമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.പ്രേക്ഷകർ എന്നും ഓർത്ത് വെയ്ക്കുന്ന കഥാപാത്രങ്ങളാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി അവതരിപ്പിച്ചിട്ടുള്ളത് അതിൽ എടുത്ത് പറയേണ്ട കഥാപാത്രം കല്യാണരാമനിലെ മുത്തച്ഛൻ കഥാപാത്രമാണ്, പൂവാലനായ , യുവാക്കളുടെ സ്വഭാവമുള്ള ഒരു മുത്തച്ഛൻ കഥാപാത്രം..പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കഥാപാത്രമാണത്..97 വയസ്സാണ് മുത്തച്ഛനിപ്പോൾ ഉള്ളത്.. ഇന്ന് ലോകം നേരിടുന്ന മഹാമാരിയെ നേരിട്ട് വന്നിരിക്കുകയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി., കൊറോണയെ അതിജീവിച്ച് ജീവിതത്തിലേക്ക് കടന്നുവെന്ന വാർത്ത മാധ്യമങ്ങളോട് പങ്ക് വെച്ചത് മകൻ ഭാവദാസനാണ്.ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. ആരോഗ്യത്തിന്റെ കാര്യത്തിലുള്ള പ്രത്യേക ചിട്ടയാണ് ഈ പ്രായത്തിലും അദ്ദേഹത്തെ ആരോഗ്യവാനായി നിർത്തുന്നതെന്ന് അദ്ദേഹത്തിന്റെ മക്കൾ പറയുകയുണ്ടായി
