മോളിവുഡ് സിനിമാ പ്രേഷകരുടെ പ്രിയങ്കരനായ യുവ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.താരം സിനിമാരംഗത്തിലേക്ക് വരുന്നത് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിലൂടെയാണ് .ഈ ചിത്രത്തിലെ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാദിര്‍ഷ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് വിഷ്ണവും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു. ആരാധകരുമായി മകന്റെ ജനനവും പേരിടലും എല്ലാം താരം പങ്കുവെച്ചിരുന്നു.
View this post on Instagram
താരത്തിന്റെ മകനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കുഞ്ഞിന് കൃഷ്ണന്റെ പേര് തന്നെ വേണമെന്നായിരുന്നു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. അതിന് ശേഷമാണ് ഐശ്വര്യയാണ് മാധവ് എന്ന പേരിട്ടത്.നിലവിൽ ഇപ്പോള്‍ മാധവിന് നാലരമാസമാണ് പ്രായം. കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും അടുത്ത് നിന്നും നോക്കി കാണുകയാണ്. ഇതിന് മുൻപ് തന്നെ തങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് ആണ്‍കുട്ടിയാണെന്ന് മനസില്‍ ഒരു തോന്നല്‍ വന്നിരുന്നു.
View this post on Instagram
പക്ഷെ കുഞ്ഞിന്റെ ജനന ശേഷം അവന്റെ കൂടെ സമയം ചിലവഴിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല. അതിന്റെ വിഷമമുണ്ട്. സിനിമാ തിരക്കുകളില്‍ ഓടി കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങ് കഴിഞ്ഞാലും വീട്ടില്‍ വരാന്‍ കഴിയില്ല.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അവന്റെ സുരക്ഷിതത്വം നോക്കണം. വീട്ടില്‍ നിന്ന് പോയാല്‍ അവനെ പറ്റിയാണ് എപ്പോഴും ആലോചന. വീഡിയോ കോള്‍ ചെയ്യും. എന്റെ ശബ്ദം കേട്ടാല്‍ ആള്‍ ചിരിക്കും എന്നും വിഷ്ണു പറയുന്നു