എല്ലാം സിനിമാ ആസ്വാദകർക്കും ഒരേ പോലെ പ്രിയപ്പെട്ടവരാണ് മേഘ്‌ന രാജു൦ അതെ പോലെ തന്നെ മകനും. വളരെ സന്തോഷകരമായി പോയികൊണ്ടിരുന്ന ജീവിതത്തിൽ പെട്ടെന്നുണ്ടായ വലിയൊരു പ്രതിസന്ധിയെ നേരിട്ട് നില്‍ക്കുന്ന മേഘ്‌നയെ സ്നേഹത്തോടെയും അതെ പോലെ കരുത്തലോടെയും സിനിമാ പ്രേക്ഷകർ മനസ്സോടെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.
View this post on Instagram
ഇപ്പോൾ താരം മകനൊപ്പമുള്ള വളരെ സന്തോഷകരമായ നിമിഷങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. അച്ഛൻ ചിരഞ്ജീവി സര്‍ജയുടെ ചിത്രം നോക്കിനില്‍ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന ജൂനിയര്‍ ചിരുവിന്റെ വീഡിയോ ആണിത്. ചിരുവിന്റെ ചിത്രത്തില്‍ തൊട്ടുനോക്കുന്ന ജൂനിയര്‍ ചിരുവിനെയും വീഡിയോയില്‍ കാണാം.
View this post on Instagram
ഞങ്ങളുടെ അത്ഭുതം, എന്നേക്കും എപ്പോഴും! #JrC #chiranjeevisarja” എന്ന കുറിപ്പോടു കൂടിയാണ് മേഘ്ന ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.അതെ പോലെ തന്നെ താരത്തിന്റെ ജീവിതത്തിലെ സന്തോഷ മുഹൂര്‍ത്തങ്ങളെല്ലാം മേഘ്‌ന ആരാധകരുമായി പങ്കുവെക്കാറുണ്ട്. മകന്‍ ജൂനിയര്‍ ചിരുവിന് ആറു മാസം പൂര്‍ത്തിയായതിന്റെ സന്തോഷത്തില്‍ ഏതാനും ചിത്രങ്ങള്‍ മേഘ്‌ന അടുത്ത സമയത്ത് പങ്ക് വെച്ചിരുന്നു.”അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു മോനെ” എന്ന അടികുറിപ്പോടെ മകനെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് അന്ന് മേഘ്ന പങ്കുവെച്ചത്.