ദിനം പ്രതി സിനിമാ താരങ്ങള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം വളരെ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പക്ഷെ നിലവിൽ ഇപ്പോള്‍ ഇങ്ങനെയുള്ളവർക്ക് കിടിലൻ മറുപടിയും താരങ്ങള്‍ നല്‍കാറുണ്ട്. ഇപ്പോഴിതാ പ്രമുഖ നടനും ആരാധകരുടെ പ്രിയ താരമായ പേളിയുടെ ഭര്‍ത്താവുമായ ശ്രീനിഷ് അരവിന്ദ് പങ്കുവെച്ച ഒരു പോസ്റ്റിന് നേരെ വന്ന വളരെ മോശം കമന്റിന് അതെ രീതിയില്‍ തകർപ്പൻ മറുപടി നല്‍കിയിരിക്കുകയാണ് ശ്രീനിഷ്.
ഒരു പ്രതിമയുടെ കൂടെയുള്ള , മനോഹരമായ സെല്‍ഫി ചിത്രത്തോടൊപ്പം ‘ആളെ മനസ്സിലായോ’ എന്ന ക്യാപ്‌ഷനോടെ ശ്രീനിഷ് പങ്കുവെച്ച ചിത്രത്തിന് നേരെയായിരുന്നു കമന്റ്. ‘നിന്റെ തന്തയാണോ’ എന്ന് അവഹേളനപരമായി ഒരാള്‍ പ്രതികരിച്ചത്. എന്നാല്‍ ഇയാള്‍ക്ക് ഉടന്‍ തന്നെ ശ്രീനിഷും മറുപടി കൊടുത്തു.’അല്ല ബ്രോ. താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും, ഇതാരെന്ന്’ എന്നായിരുന്നു ശ്രീനിഷിന്റെ മറുപടി. ഈ കമന്റിന് നിരവധിപ്പേര്‍ ലൈക്ക് ചെയ്തു.
എന്നാൽ കമന്റ് പാസാക്കിയ ആള്‍ ഇതിനു’ഹാവൂ, അങ്ങനെയെങ്കിലും മറുപടി തന്നല്ലോ, ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്’ എന്നായിരുന്നു അയാളുടെ വിചിത്രമായ മറുപടി! ഇതാണ് ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്തത്.മലയാളി പ്രേഷകരുടെ പ്രിയ താരദമ്ബതികളാണ് പേളിയും ശ്രീനിഷും. അടുത്തിടയിലാണ് ഇരുവര്‍ക്കും മകള്‍ ജനിച്ചത്. നില എന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ പേളിയും ശ്രീനിഷും തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.