Connect with us

Hi, what are you looking for?

Latest News

ഒരിക്കലും ഇനി ആ വിളി ഉണ്ടാകില്ല, അമ്മുമ്മയുടെ ഓർമ്മയിൽ ദുഃഖത്തോടെ അഹാന

മലയാളീകളുടെ പ്രിയങ്കരിയായ അഹാന കൃഷ്ണ കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ മരണത്തില്‍ പ്രേഷകരോട്  പങ്കുവെച്ച വാക്കുകള്‍ ഏവരെയും വിഷമത്തിലാക്കിരിക്കുകയാണ്. അഹാന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയ അമ്മയുടെ അമ്മയുടെ അനുജത്തിയെ കുറിച്ചാണ്. അതെ പോലെ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷമായിരുന്നു മരണം സംഭവിച്ചതെന്നും വീട്ടില്‍ വിവാഹം ക്ഷണിക്കാന്‍ എത്തിയ അതിഥിയിലൂടെയാണ് രോഗം ബാധിച്ചതെന്നും അഹാന  വ്യക്തമാക്കുന്നു.

ahaana krishna.2

ahaana krishna.2

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ…….

കുഞ്ഞ് ഇഷാനിയെ എടുത്തിരിക്കുന്ന പിങ്ക് സാരി ഉടുത്തിരിക്കുന്നയാളാണ് മോളി അമ്മൂമ്മ . കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അമ്മൂമ്മ ഇന്ന് അന്തരിച്ചു. വിവാഹത്തിനായി ക്ഷണിക്കാന്‍ വീട്ടിലെത്തിയ അതിഥിയിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ട് ദിവസം മുമ്ബ് ശ്വാസതടസ്സം കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിച്ചു. ഞങ്ങള്‍ക്കിത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വളരെ ഊര്‍ജസ്വലയായ ഒരു വ്യക്തിയായിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കുമ്ബോള്‍ താന്‍ മരിക്കുമെന്ന് അവര്‍ സ്വപ്നങ്ങളില്‍ പോലും ചിന്തിച്ചുകാണില്ല. 64 വയസ്സായിരുന്നു. രണ്ട് ഡോസ് വാക്‌സിനേഷനും എടുത്തിരുന്നു. ഞാന്‍ സാധാരണയായി കേട്ടിട്ടുള്ളതനുസരിച്ച്‌ നിങ്ങള്‍ വാക്‌സിന്‍ രണ്ട് ഡോസും എടുത്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചാലും ഗുരുതരമാകില്ല എന്നാണ്. എന്നാല്‍, എനിക്ക് തെറ്റ് പറ്റി. നിങ്ങള്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്താലും നിങ്ങള്‍ സുരക്ഷിതരല്ല. വാക്‌സിന്‍ പലര്‍ക്കും ഒരു പരിചയായിരിക്കും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധന നടത്താന്‍ വൈകുന്നത് ചിലപ്പോള്‍ വൈറസ് വളരാന്‍ കാരണമായിരിക്കാം.നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍,

ahaana.3

ahaana.3

ഇനി പറയുന്നവ മനസിലാക്കി നിങ്ങളുടെ പ്രിയപ്പെട്ടവരോടും പറയുക:

1. രണ്ട് വാക്‌സിനുകളും എടുത്ത ഞങ്ങളുടെ കുടുംബത്തിലെ ഒരാളെ ഞങ്ങള്‍ക്ക് നഷ്ടമായി. നിങ്ങള്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ സുരക്ഷാ മുന്‍കരുതലുകള്‍ തുടരണം.

2. ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍, പരിശോധനയ്ക്ക് വിധേയരാകുക.

3. വീട്ടില്‍ തന്നെ തുടരുക. മറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നത് നിര്‍ത്തുക. ഇത് നിങ്ങള്‍ക്കും അവര്‍ക്കും സുരക്ഷിതമല്ല. നിങ്ങള്‍ക്ക് പിന്നീട് എല്ലാം ചെയ്യാന്‍ കഴിയും.ദയവായി ഇത് അനുസരിക്കുക.

ahaana krishna

ahaana krishna

ഞങ്ങള്‍ക്ക് അവസാനമായി മോളി അമ്മൂമ്മേ കാണാന്‍ കഴിഞ്ഞില്ല എന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളെ തീര്‍ച്ചയായും മിസ് ചെയ്യും. സഹോദരി, കുട്ടികള്‍, കൊച്ചുമക്കള്‍, എന്റെ അമ്മ, അച്ഛന്‍ തുടങ്ങി എല്ലാവരും എല്ലാ ദിവസവും അമ്മൂമ്മയെ ഓര്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആ ശബ്ദവും എന്നെ ‘അമ്മൂസേ’ എന്ന് വിളിക്കുന്ന രീതിയും എനിക്ക് ഇപ്പോഴും കേള്‍ക്കാനാകും. ആ ശബ്ദം ഒരിക്കലും എന്റെ ഓര്‍മ്മയില്‍ നിന്ന് മായില്ലെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തിന്റെ മറുവശത്ത് കാണാം.

 

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...