മോഡലിംഗ് രംഗത്തും അതെ പോലെ തന്നെ അഭിനയരംഗത്തും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയാമണി.വളരെ മനോഹാരിത നിലനിൽക്കുന്ന മോഡലിംഗ് രംഗത്ത് ഏറെ സജീവമായ താരം മലയാള സിനിമകൾ കൂടാതെ മറ്റു ഇതര ഭാഷ ചിത്രങ്ങളിലും ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. താരം സിനിമാലോകത്തിലേക്ക് എത്തുന്നത് തെലുങ്കിലൂടെയായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷവും അഭിനയത്തിൽ ഏറെ സജീവമാണ്. പ്രിയാമണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് ഹിന്ദി ചിത്രം മൈദാൻ, വിരാട പര്‍വ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ്.
പ്രമുഖ ബിസിനസുകാരനായ മുസ്തഫയുമായിരുന്നു താരത്തിന്റെ വിവാഹം നടന്നത് മൂന്നു വര്‍ഷം മുൻപായിരുന്നു.അതെ പോലെ ചുരുങ്ങിയ രീതിയിലായിരുന്നു വിവാഹം നടത്തിയിരുന്നത്. ഈ ചടങ്ങില്‍ വളരെ അടുത്ത സുഹൃത്തുക്കളും അതെ പോലെ ബന്ധുക്കളുമായിരുന്നു പങ്കെടുത്തത്. താരം ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ ഹിസ് സ്റ്റോറി എന്ന വെബ് സീരിസിലൂടെ വീണ്ടും ആസ്വാദകരുടെ ഇടയില്‍ വളരെയധികം സജീവയാകുകയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് താരം വെബ് സീരിസില്‍ എത്തുന്നത്. പക്ഷെ , ഷെഫായി അഭിനയിക്കുമ്പോഴും താന്‍ പാചകത്തില്‍ പൂർണ പരാജയമാണെന്ന് മനസ്സ് തുറന്ന് പറയുകയാണ് താരം.
ഒരു ഷെഫിന്റെ റോളാണ് ഞാന്‍ ചെയ്യുന്നത്. എന്നാൽ , എനിക്ക് ഒരു കോഴിമുട്ട കൃത്യമായി പുഴുങ്ങേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല. സെറ്റിലെ യുവ താരങ്ങള്‍ പോലും എന്നേക്കാള്‍ മികച്ച ഷെഫാണ്. അവര്‍ക്ക് നന്നായി ഭക്ഷണമൊക്കെ ഉണ്ടാക്കാന്‍ അറിയാം. പക്ഷേ, അടുക്കള കാര്യത്തില്‍ ഞാന്‍ പരാജയമാണ്, അടുക്കളയില്‍ കയറി താന്‍ ബുദ്ധിമുട്ടുന്നതു കാണുമ്ബോള്‍ സെറ്റിലുള്ളവര്‍ക്കെല്ലാം അതിശയമാണ്. സെറ്റില്‍ വച്ച് ഇക്കാര്യം പറഞ്ഞത് പലരും കളിയാക്കാറുണ്ട്. പാചകം ചെയ്യാന്‍ അറിയാത്തതാണ് തനിക്ക് രസകരമായ കൂടുതല്‍ നിമിഷങ്ങള്‍ സമ്മാനിച്ചത്.