മലയാളത്തിലെ യുവനടിമാരുടെ നിരയിലേക്ക് അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്‍. വളരെ വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് ആസ്വാദക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം നേടിയെടുത്തു.താരത്തിന്റേതായി ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ രണ്ട് ചിത്രം മാലിക്, തുറമുഖം എന്നിവയാണ്. ഈ ചിത്രങ്ങളിൽ വളരെ സുപ്രധാന റോളില്‍ നിമിഷയെത്തുന്നുണ്ട്. ഇപ്പോളിതാ സിനിമാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നിമിഷ .
View this post on Instagram
താരത്തിന്റെ കൂടെ അഭിനയിച്ചതില്‍ ഏറ്റവും സ്വാധീനിച്ച നടന്‍ ഫഹദ് ഫാസിലാണെന്ന് നിമിഷ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസിലിനെ കുറിച്ച് നിമിഷ സംസാരിച്ചത്. എന്നെ ഏറ്റവും സ്വാധീനിച്ച നടന്‍ ഫഹദിക്കയാണ്. അന്നും ഇപ്പോഴും അങ്ങനെത്തന്നെ. മാലിക്ക് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ശരിക്കും ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു.
View this post on Instagram
അപ്പോള്‍ ഫഹദിക്ക പറയും: ”ആ സീന്‍ നമുക്ക് ഒന്നുകൂടി നോക്കാം. നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റും.”അങ്ങനെ എന്റെ പെര്‍ഫോമന്‍സ് നന്നാവാന്‍ എത്രതവണ വേണെങ്കിലും ഓരോ സീനും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. നിമിഷ ചെയ്തത് ശരിയായില്ല എന്ന് ഒരിക്കലും പറഞ്ഞില്ല. ഇനിയും നന്നായി ചെയ്യാനാവും എന്നു മാത്രമേ ഫഹദിക്ക പറയാറുള്ളൂ. അതൊക്കെ തന്നെ വലിയ കാര്യമാണ്. അതെ പോലെ ഫഹദിക്ക അടിപൊളിയാണെന്നും നിമിഷ വ്യക്തമാക്കി.