മിനിസ്‌ക്രീനിലെ ആസ്വാദകരുടെ പ്രിയങ്കരിയായ താരമാണ് സ്വാതി നിത്യാനന്ദ്.നീണ്ട നാളത്തെ പ്രണയത്തിന് അവസാനം സിനിമാ സീരിയൽ രംഗത്തിലെ പ്രശസ്ത ക്യാമറാമാനായ പ്രതീഷ് നെന്മാറയെയാണ് സ്വാതി വിവാഹം കഴിച്ചിരിക്കുന്നത്.കഴിഞ്ഞ് വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.ഇപ്പോഴിതാ, വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന ‘നാമം ജപിക്കുന്ന വീട്’ എന്ന സീരിയലിലെ തന്റെ കഥാപാത്രത്തിന്റെ മേക്കപ്പ് വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്വാതി. വളരെ കഥാ സവിശേഷത നിറഞ്ഞ സീരിയലിൽ ആരതി എന്ന കഥാപത്രത്തെയാണ് സ്വാതി അവതരിപ്പിക്കുന്നത്.
സ്വാതിയുടെ വാക്കുകളിലേക്ക്…..
അതൊരു യാഥാർത്ഥിയമാണ് ആരതിയെ ചെറുതല്ലാത്ത വലിയ ഒരു ദുരന്തം കാത്തിരിക്കുന്നു. വളരെ കൂടുതല്‍ വ്യക്തമായി പറയാന്‍ നിര്‍വ്വാഹമില്ല. അഭിനേതാവ് എന്ന നിലയില്‍ ഏറെ ചലഞ്ചിങ്ങായ ഒരു ഷെഡ്യൂളാണ് കഴിഞ്ഞത്. ഏറെ മുന്നൊരുക്കത്തോടെ നടന്ന ഷെഡ്യൂളാണ്. പ്രോസ്തറ്റിക് മേക്കപ്പ് ഉപയോഗിച്ചു.മലയാള സീരിയലില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു.മേക്കപ്പ് വളരെ ശ്രമകരമായിരുന്നു. മേക്കപ്പിന് മൂന്ന് മണിക്കൂറോളം എടുക്കും. മേക്കപ്പ് മാറ്റാന്‍ ഏകദേശം ഒരു മണിക്കൂറോളം എടുക്കും. മേക്കപ്പ് ചെയ്താല്‍ മൂന്ന് മണിക്കൂറോളം കഴിയുമ്പോൾ അത് ഇളകി തുടങ്ങും. പിന്നെ അത് ശരിയാക്കുന്നത് നല്ല അധ്വാനമാണ്.
ആരതി അഭിമുഖീകരിക്കുന്ന ദുരന്തത്തിന് ശേഷം ആ ക്യാരക്ടറിന്റെ മൂന്ന് സ്റ്റേജുകള്‍ കാണിക്കുന്നുണ്ട്.അതിനായി മുഖത്തിന്റെ മോള്‍ഡെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം തന്നെ ആരതിയുടെ രണ്ട് സ്റ്റേജുകള്‍ പെര്‍ഫോം ചെയ്യേണ്ടി വന്നിട്ടുണ്ട്. ശരിക്കും ചലഞ്ചിംഗായിരുന്നു. ഫുള്‍ ക്രൂ സപ്പോര്‍ട്ടീവായി നിന്നു. കഥയിലെ ആ ഇന്‍സിഡന്റ് സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. പെര്‍ഫോം ചെയ്തപ്പോഴുള്ള എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഷൂട്ടാണെന്ന് അറിയാതെ ഓടിക്കൂടി. കൂടുതല്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയിലെ കൗതുകം നഷ്ടമാവും. ഒന്നേ പറയാനുള്ളു വരുന്ന എപ്പിസോഡുകള്‍ മുടങ്ങാതെ കാണുക അഭിപ്രായം അറിയിക്കുക.