മോളിവുഡ് സിനിമാ ലോകത്തിൽ മമ്മൂട്ടിയും, മോഹന്‍ലാലും സൂപ്പര്‍ താരങ്ങളായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു കിടിലൻ ഡയലോഗുമായി സുരേഷ് ഗോപി എത്തിയത്. അത് കൊണ്ട് തന്നെ മറ്റൊരു സൂപ്പര്‍ താരത്തിന്റെ ഉദയം സിനിമാപ്രേക്ഷകര്‍ വലിയ തോതിൽ ആഘോഷിച്ചു. തിയേറ്ററുകൾ കീഴ്ടക്കിയ എത്രയോ സുരേഷ് ഗോപി സിനിമകള്‍ മലയാള സിനിമകളുടെ വാണിജ്യ മേഖലയില്‍ വലിയൊരു നെടുംതൂണായി. ഇപ്പോളിതാ തനിക്കൊപ്പം അഭിനയിച്ച ഒരു നായിക നടിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപി. താനും, അതെ പോലെ ജയറാമുമൊക്കെ ഒരു അല്‍പ്പം മുകളിലോട്ട് നോക്കി കണ്ട മികച്ച കലാകാരിയാണ് നടി സിത്താരയെന്നു ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സുരേഷ് ഗോപി വ്യക്തമാക്കി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘വചനം’ എന്ന സിനിമയില്‍ സുരേഷ് ഗോപി ജയറാം സിത്താര ഒരുമിച്ചുള്ള പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്…..
‘സിനിമയില്‍ ഞാന്‍ വന്ന കാലത്ത് ആദ്യമായി കണ്ട സൗത്ത് ഇന്ത്യയിലെ പ്രധാന നായികയായിരുന്നു സിത്താര. കഴിവിന്റെ കാര്യത്തിലും, അഭിനയ തികവിന്റെയുമൊക്കെ കാര്യത്തില്‍ ഞാനും ജയറാമുമൊക്കെ ഒന്ന് മേലോട്ട് നോക്കി കണ്ട ഒരു പ്രകടനക്കാരിയായിരുന്നു. പിന്നീട് സിത്താര തമിഴ്, കന്നഡ എന്നൊക്കെ പറഞ്ഞു ഞങ്ങളെ വിട്ടു ഓടി പോയി. എന്റെ മൊബൈലില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ അയയ്ക്കുന്ന ഗാനം സിത്താരയ്ക്കൊപ്പമുള്ളതാണ്. ‘നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്ബി’ എന്ന ‘വചനം’ സിനിമയിലെ ഗാനമാണത്’.