ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും കന്നട സിനിമാ ലോകത്തിലെ ആരാധകരുടെ പ്രിയ നടനുമായ സഞ്ചാരി വിജയുടെ വിയോഗം ഒരിക്കലും വിശ്വസിക്കാനാവാതെ നടി സുരഭി ലക്ഷ്മി.വാഹനാപകടത്തിലാണ് അദ്ദേഹം മരണമടഞ്ഞത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്ന് വളരെ വലിയൊരു ആഗ്രഹമായിരുന്നുവെന്ന് സുരഭി ലക്ഷ്‌മി വ്യക്തമാക്കി.
വാഹനാപകടം നടക്കുന്നത് ബെംഗളൂരുവിലെ എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗറില്‍വച്ച് ശനിയാഴ്ച രാത്രിയിലാണ്. വളരെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണ് മരണമടഞ്ഞത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
സുരഭിയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ….
ഒരുമിച്ച് അഭിനയിക്കണമെന്ന് തോന്നിയ ചുരുക്കും ചില അഭിനേതാക്കളില്‍ ഒരാള്‍. കന്നഡ തീയേറ്റര്‍ ആര്‍ട്ടിസ്റ്റും National Film Award winner ഉം ആയ എന്‍്റെ പ്രിയ സുഹൃത്ത് സഞ്ചാരി വിജയ്, “നാന്‍ അവനല്ല അവളു” സിനിമയിലെ സഞ്ചാരി വിജയുടെ അഭിനയം കണ്ടിട്ട് ഞാന്‍ അത്ഭുതപെട്ടിട്ടുണ്ട് ♥️. ആ സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡും ലഭിച്ചു, ഗിരീഷ് കര്‍ണാടിന്റെ ബയോപിക്കില്‍ അദ്ദേഹമാണ് ഗിരീഷ് കര്‍ണാട്‌ആയി അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷവും പ്രതീക്ഷയും ആയിരുന്നു,ഒരുപാട് വേഷങ്ങള്‍ ചെയ്യാന്‍ ഇരിക്കെയാണ് അദ്ദേഹം ബൈക്ക് ആക്സിഡന്റ്ല്‍ നമ്മളോട് വിട പറഞ്ഞത്. വിശ്വസിക്കാനാവുന്നില്ല……