സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ നടി ശോഭന മകളുടെ പഠനത്തില്‍ സഹായിക്കുന്ന ഒരു വീ ഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് മകള്‍ അനന്തനാരായണിയുടെ പഠന കാര്യങ്ങള്‍ അന്വേഷിക്കുന്ന ശോഭനയെയാണ്. ഇതിനോടൊപ്പം മക്കളുടെ പഠനകാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ശോഭന ചില ഉപദേശങ്ങളും പങ്കുവയ്ക്കുന്നുണ്ട്. മകളോട് പുസ്തകം എവിടെയെന്നും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലല്ലോ എന്നും ശോഭന ചോദിക്കുന്നുണ്ട്.
View this post on Instagram
അനന്തനാരായണിയ്ക്കും അമ്മയ്ക്കുമുള്ള സ്നേഹം കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ. മലയാളത്തിലാണ് ശോഭന വിഡിയോയില്‍ കൂടുതല്‍ സംസാരിക്കുന്നത്.മകളുടെ വിശേഷങ്ങള്‍ അറിയാനും നിരവധിപേരാണ് ചോദ്യങ്ങളുമായി എത്തിയത്. അനന്തനാരായണി ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും നൃത്തം പഠിക്കുന്നുണ്ടോ എന്നൊക്കെയാണ് ആരാധകരുടെ പ്രധാനസംശയങ്ങള്‍. മകള്‍ നാരായണിയെ പൊതുവേദിയില്‍ ശോഭന പരിചയപ്പെടുത്തിയിട്ടില്ല.