മലയാളത്തിന്റെ പ്രിയ യുവ നടി ഭാമയുടെയും ഭര്‍ത്താവ് അരുണിന്റെയും ജീവിതത്തിലേക്ക് മാര്‍ച്ച് 12നാണ് പുതിയ ഒരു അതിഥി കൂടിയെത്തിയത്. വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ മകളുടെ ഏറ്റവും പുതിയ വിശേഷങ്ങളോ അതെ പോലെ ചിത്രങ്ങളോ ഇത് വരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാതിരുന്ന നടി ആദ്യമായി കുഞ്ഞ് വന്നതിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് എഴുതിയിരിക്കുകയാണ്. മകള്‍ക്കായി ഒരുക്കിയ ഒരു അമൂല്യമായ സമ്മാനത്തെ കുറിച്ചുമുള്ള കുറിപ്പ് പങ്കുവയ്ക്കുകയാണ് ഭാമ.
View this post on Instagram
“മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശപൂരിതമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍,” ഭാമ കുറിക്കുന്നു.
View this post on Instagram
മകളുടെ കുഞ്ഞി കൈകളുടെയും കാലുകളുടെയും മാതൃകകള്‍ ചെയ്തു സൂക്ഷിക്കുകയാണ് ഭാമ. അവള്‍ വലുതാക്കുമ്പോൾ ഇവ തൊട്ടാസ്വദിക്കാമല്ലോ എന്നാണ് ഭാമ പറയുന്നത്.മകള്‍ ജനിച്ച വിവരമോ കുഞ്ഞിന്റെ ചിത്രങ്ങളോ ഇതുവരെ ഭാമ ആരാധകരുമായി പങ്കുവച്ചിരുന്നില്ല. അതുകൊണ്ട് മകളുടെ ചിത്രം പങ്കുവയ്ക്കൂ എന്നാണ് പോസ്റ്റിന് കമന്റ് കുറിക്കുന്നവരില്‍ ഏറെ പേരും ആവശ്യപ്പെടുന്നത്.